സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികൾ നട്ടുവളർത്താതിരിക്കരുത്! മാതൃകയായി ഉർവശിയുടെ പച്ചക്കറി കൃഷി!

മലയാളത്തിന്റെ ഏവർഗ്രീൻ നായികയാണ് ഉർവശി. കതിർമണ്ഡപം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്. ഉർവ്വശിയെന്ന മികച്ച അഭിനേത്രിയുടെ വേഷങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിർമ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും നിർമ്മിച്ചതും ഉർവശിയായിരുന്നു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത നടി ഉർവശി, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു.

ഇപ്പോഴിതാ ചെന്നൈയിലെ തന്റെ വീടും ഫലവൃക്ഷ തോട്ടവും ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം .ഉർവ്വശിയുടെ വീടും ചുറ്റുപാടും കണ്ടാൽ ചെന്നൈ നഗരത്തിലാണെന്ന് തോന്നില്ല. കേരളത്തിലെ ഏതോ നാട്ടിൻ പ്രദേശത്തെ വീടാണെന്നേ തോന്നൂ. മലയാളികളുടെ വീടുകളിൽ പൊതുവേ കാണുന്ന മാവ്, പ്ലാവ് ഒക്കെ ചെന്നൈയിലെ വീട്ടിൽ ഉർവ്വശി നട്ടു വളർത്തിയിട്ടുണ്ട്.

മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും നിറയെ പച്ചക്കറികളും ഉർവ്വശി വീട്ടിൽ നട്ടു വളർത്തിയിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടുവളർത്താറുണ്ടെന്ന് ഉർവ്വശി പറയുന്നു. വീട്ടിൽ സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികൾ നട്ടുവളർത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രമോ പ്ലാസ്റ്റിക് ബോട്ടിലോ മുട്ടയുടെ തോടോ എന്തുമാകട്ടെ അതിൽ പച്ചക്കറികൾ നട്ടു വളർത്താൻ ശ്രമിക്കണമെന്നും താരം പറയുന്നു.

Related posts