മലയാളത്തിന്റെ ഏവർഗ്രീൻ നായികയാണ് ഉർവശി. കതിർമണ്ഡപം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്. ഉർവ്വശിയെന്ന മികച്ച അഭിനേത്രിയുടെ വേഷങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിർമ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും നിർമ്മിച്ചതും ഉർവശിയായിരുന്നു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത നടി ഉർവശി, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. അടുത്തിടെയാണ് ഉർവശി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഭർത്താവ് ശിവപ്രസാദിനും മകൻ ഇഷാൻ പ്രജാപതിക്കും ഒപ്പം ചെന്നെെയിലാണ് ഉർവശി താമസിക്കുന്നത്.
മകനെ ക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടിൽ വന്നാൽ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കാനാണ് എനിക്ക് ഇഷ്ടം. കുട്ടികളുള്ള വീട്ടിൽ എല്ലാം അടുക്കും ചിട്ടയോടെയും ഉണ്ടാകില്ല. എന്റെ അമ്മ അത് പറയാറുണ്ട്. കുട്ടികളുള്ള വീടാണ്, അതവിടെ വെച്ചു, ഇവിടെ വെച്ച് പറഞ്ഞിട്ട് കാര്യമില്ലെന്ന്. മകൻ പേപ്പർ വായിച്ച് ചുരുട്ടിക്കൂട്ടിയും കീറിയും വെക്കും. ഒന്നും പറയാനാകില്ല. രണ്ട് പേപ്പർ വാങ്ങി വെക്കുന്നതാണ് നല്ലത്. ഇപ്പോഴത്തെ ജനറേഷൻ മുഴുവൻ സമയവും ഫോണിലാണ്. സംസാരിക്കാൻ ആളില്ല. നമ്മളുടെ ചുറ്റും നടക്കുന്നതെന്തെന്ന നിരീക്ഷണം എല്ലാവർക്കും ഉണ്ടായിരിക്കണം. പ്രത്യേകിച്ചും പെൺകുട്ടികൾക്ക്.
ഒരിക്കൽ ബ്ലൂടൂത്ത് ഇയർ ഫോൺ വെച്ച് ഒരു പെൺകുട്ടി റോഡിലൂടെ ചിരിച്ച് സംസാരിച്ച് പോകുന്നു. വണ്ടി അപ്പുറത്ത് നിന്നും ഇപ്പുറത്ത് നിന്നും വരുന്നുണ്ട്. ഒന്നും നോക്കുന്നില്ല, ഞാനും ഭർത്താവും നോക്കി. ഞാൻ പോയി, നിങ്ങൾ ആരാേടാണ് സംസാരിക്കുന്നത് എന്നറിയില്ല, റോഡ് നോക്ക് പോകൂ എന്ന് പറഞ്ഞു. എന്റെ മക്കളോട് പറഞ്ഞാലും ഇങ്ങനെയാണ്. കാതിലിത് വെക്കല്ലേ എന്ന് പറഞ്ഞാൽ അമ്മ സംസാരിച്ച് കൊണ്ടിരിക്കുന്നു, എനിക്ക് ശല്യമാകുന്നു എന്ന് പറയും. എന്റെ മക്കളെയും ഉൾപ്പെടുത്തിയാണ് ഞാനീ പറയുന്നത്. പണ്ടത്തെ കാലത്തൊന്നും ഇങ്ങനെയായിരുന്നില്ലെന്നും ഉർവശി ചൂണ്ടിക്കാട്ടി. പഴമയെ ഇഷ്ടപ്പെടുന്ന ഉർവശി മകനെ വളർത്തുന്നതും സാധാരണക്കാരുടെ മക്കളെ പോലെയാണ്. സ്കൂളിൽ ഭക്ഷണം മകൻ കൂട്ടുകാർക്കൊപ്പം പങ്കിട്ട് കഴിക്കണമെന്ന് നടിക്ക് നിർബന്ധമുണ്ട്. ഇതേക്കുറിച്ചും നടി സംസാരിച്ചു.