ഇത് കണ്ടിട്ടാണ് മാധവികുട്ടി അഭിനയിക്കാൻ വിളിച്ചതെന്ന് ഊർമിള ഉണ്ണി!

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഊർമിള ഉണ്ണി. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരമാണ് ഊർമിള. ജി അരവിന്ദൻ സവിധാനം ചെയ്ത മാറാട്ടം എന്ന സിനിമയിലൂടെയാണ് ഊർമ്മിള ഉണ്ണി അഭിനയത്തിലേക്കെത്തുന്നത്. സർഗം എന്ന ഹരിഹരൻ ചിത്രത്തിലെ ഊർമിള ഉണ്ണിയുടെ കഥാപാത്രത്തെ മലയാളികൾ മറക്കാൻ ഇടയില്ല. മികച്ച പ്രകടനമാണ് ഊർമ്മിള ഈ ചിത്രത്തിൽ കാഴ്‌ച വച്ചത്. പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലർത്തികൊണ്ടുതന്നെയായിരുന്നു ഊർമ്മിള ഉണ്ണിയുടെ പ്രകടന൦. തുടർന്നും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. സിനിമകൾക്ക് പുറമേ , മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊർമിള ഉണ്ണി.

ഇപ്പോഴിതാ തന്റെ പുതിയ ഒരു ‘പഴയചിത്രം’ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് നടി.ഈ ഫോട്ടോ കണ്ടിട്ടാ പണ്ട് മാധവികുട്ടി അഭിനയിക്കാൻ വിളിച്ചത്, നടന്നില്ല എന്ന അപൂർവമായ വരികളോടെയാണ് ഉർമ്മിളയുടെ കുറിപ്പ്. നിരവധി കമൻറുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആ കണ്ണുകൾക്ക് എന്ത് ഭംഗിയാണ്, മാധവിക്കുട്ടിയായി സ്ക്രീനിൽ എത്തിയിരുന്നെങ്കിൽ ക്ലിക്കായേനേ, സംയുക്തയുമായി സാമ്യമുണ്ട് തുടങ്ങി നിരവധി കമൻറുകളാണ് ചിത്രങ്ങൾക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, വീണ എന്നിവ അഭ്യസിച്ചിട്ടുള്ളയാൾ കൂടിയാണ് ഊർമിള. ഏപ്രിലായിരുന്നു ഊർമിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണിയുടേയും നരേഷ് നാരായണൻറേയും വിവാഹം നടന്നത്.

Related posts