ഉപ്പും മുളകും ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത! ഇരട്ടി മധുരമായി പ്രേക്ഷകരുടെ സ്വന്തം ലച്ചുവും!

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജൂഹി റുസ്തഗി. ലച്ചു എന്ന കഥാപാത്രമായാണ് താരം പരമ്പരയിൽ എത്തിയിരുന്നത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ജൂഹിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. അടുത്തിടെയാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരണപ്പെട്ടത്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടർന്ന് സ്‌ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. അമ്മയുടെ മരണത്തിന് നാളുകൾക്ക് മുമ്പ് ജൂഹിയുടെ അച്ഛനും മരിച്ചിരുന്നു.

ഇപ്പോൾ ഉപ്പും മുളകും പ്രേക്ഷകർക്കൊരു സന്തോഷ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. താരങ്ങളെല്ലാം ഒത്തൊരുമിച്ചാണ് എത്തിയിരിക്കുന്നത്. വൈകാതെ ഒരു സർപ്രൈസ് പുറത്ത് വരുമെന്നുമുള്ള സൂചനകൾ ലഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജുകളിലൂടെ ഉപ്പും മുളകും താരങ്ങളെല്ലാം ഒരുമിച്ചെത്തിയതിന്റെ ഫോട്ടോകളാണ് പ്രചരിക്കുന്നത്. ബീച്ചിൽ നിന്നുള്ള വീഡിയോ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വൈറലായി.

ബാലു ഷർട്ടും പാന്റുമൊക്കെ ഇട്ട് എക്‌സിക്യൂട്ടീവ് ലുക്കിലാണ്, നീലു ഒരു മദാമ്മയെ പോലെ ഗൗണൊക്കെ ധരിച്ചാണ്. ജൂഹിയുടെ സാന്നിധ്യമാണ് ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നത്. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. ജൂഹിയുടെ അച്ഛനായ രഘുവീർ ശരൺ റുസ്തഗിയ്ക്ക് എറണാകുളത്ത് ബിസിനസായിരുന്നു.

Related posts