ശിവാനി ഉപ്പും മുളകും എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ എത്തി പ്രേക്ഷകരുടെ മനം കവർന്ന കൊച്ചു മിടുക്കിയാണ്. ഇപ്പോൾ എരിവും പുളിയും എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയാണ് ശിവാനി.മീനയുടെയും ആനന്ദിന്റെയും ഏക മകളാണ് ശിവ. പഠനത്തിലും കലയിലും, സ്പോർട്സിലും ഒരേ പോലെ മികവ് പുലർത്തുന്ന ശിവയെ ചെറുപ്പം മുതൽ ഈ മേഖലയിൽ നിർത്തുന്നത് ഇവരാണ്. ഒരു വീഡിയോയിലൂടെയാണ് ശിവാനി എന്ന കൊച്ചുമിടുക്കിയെ കേരളം നെഞ്ചേറ്റുന്നത്. കാക്കയുടെയും കുറുക്കന്റെയും കഥപറഞ്ഞെത്തിയ ശിവാനി, പിന്നീട് മുതുകാടിന്റെ സ്റ്റേജ് ഷോകളിലും, കിലുക്കം പെട്ടിയിലൂടെയും അഭിനയ രംഗത്തേക്ക് ചുവട് വച്ചത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ശിവാനി പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെകുറിച്ചായിരുന്നു ശിവാനി പറഞ്ഞത്. ഗൂഗിളിൽ തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട കാര്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ശിവാനി. കറന്റ്ലി സിംഗിൾ, നോട്ട് റെഡി ടു മിംഗിൾ. കാരണം അമ്മ വീട്ടിൽ കേറ്റൂല ഗായ്സ് എന്നാണ് ശിവാനി പറയുന്നത്. അതേസമയം, ഓൺലൈനിൽ പ്രൊപ്പോസലൊക്കെ കിട്ടാറുണ്ടെന്നും ശിവാനി പറഞ്ഞു. ചക്കരമോളേ, പഞ്ചാരക്കുട്ടി എന്നൊക്കെ പറയും.
ഞാൻ പക്ഷെ താങ്ക്യു ചേട്ടാ, ഇപ്പോൾ താൽപര്യമില്ല പിന്നെ നോക്കാം എന്ന് പറഞ്ഞ് വിടും. എന്റെ കാര്യം നോക്കാനെ എനിക്ക് സമയമില്ല. പിന്നെയാണ് വേറെ ഒരാളുടെ കാര്യം എന്നാണ് ശിവാനി പറയുന്നത്. എല്ലാവർക്കും സ്നേഹം വേണം. തൽക്കാലം ഇപ്പോൾ എന്റെ മാതാപിതാക്കൾ നന്നായി തരുന്നുണ്ട്. അതുപോരാ എന്നല്ല, എപ്പോഴെങ്കിലും വേറെ ഒരാളുടെ കൂടെ വേണമെന്ന് തോന്നിയാൽ ആവാം. ഇപ്പോൾ ഞാൻ വളരെ നന്നായിട്ടാണ് പോകുന്നത്. തിരക്കുള്ള ഷെഡ്യൂളാണ്. അപ്പോൾ വേറൊരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കണം എന്ന് ചിന്തയില്ല. പതിനാറ് വയസേ ആയിട്ടുള്ളൂ, പത്ത് പതിനഞ്ച് വർഷം കൂടെയില്ലേ അതിനൊക്കെ എന്നും താരം ചോദിക്കാറുണ്ട്.