ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന “ഉപ്പും മുളകും” മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരമ്പരയാണ്. ഈ പരമ്പര ഒരുക്കിയിരുന്നത് കേരളത്തിലെ ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തെ ആസ്പദമാക്കിയായിരുന്നു. അതുകൊണ്ട് തന്നെ കുടുംബപ്രക്ഷകരുടെ മികച്ച പിന്തുണയോടുകൂടി ഈ പരമ്പര ചരിത്രവിജയം നേടുകയായിരുന്നു.ഉപ്പും മുളകിന്റെ സംപ്രേക്ഷണം കുറച്ചു നാളുകളായി നിറുത്തിവെച്ചിരിക്കുകയായിരുന്നു. ചാനൽ മേധാവിയായ ശ്രീകണ്ഠൻ നായർ പറഞ്ഞത് ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് സംപ്രേക്ഷണം നടക്കാത്തത് എന്നാണ്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ കണക്കിലെടുത്താൽ ഉപ്പും മുളകും ഇനി ഉണ്ടാവില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഈ കാര്യം സൂചിപ്പിച്ചത് ഫാൻസ് പേജിൽ ആരാധകർ ഇട്ട കുറിപ്പിലൂടെയാണ്.
“പ്രിയപ്പെട്ട ഉപ്പും മുളകും ഫാൻസ് ക്ലബ് കുടുംബാംഗങ്ങളെ, നമ്മുടെ ഇഷ്ട പരമ്പരയായ ഉപ്പും മുളകും പൂർണമായും അവസാനിച്ചതായി ബന്ധപ്പെട്ടവരിൽ നിന്നും വിവരം ലഭിച്ചുവെന്നും നമ്മുടെ കൂട്ടായ്മയിലും പുറത്തുമായി നടക്കുന്ന പരമ്പര തിരിച്ചു കൊണ്ടുവരാനായുള്ള ഇടപെടലുകൾ പൂർണമായും അവസാനിപ്പിക്കണം” എന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ഇട്ടിട്ടുള്ളത്.കൂടാതെ ഇനി ഈ ഫാൻസ് ഗ്രൂപ്പിൽ ഈ പരമ്പരയേയോ അതിലെ താരങ്ങളെയോ സംപ്രേക്ഷണം ചെയ്ത ചാനലിനെയോ ചാനലിലെ മറ്റു പരിപാടികളെയോ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ അനുവദിക്കുന്നതല്ല എന്നും അംഗങ്ങളുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായാൽ നിയമപരമായ നടപടികൾ സ്വീകരിക്കുകയും അത് തികച്ചും കാരണക്കാരന്റെ വ്യക്തിപരമായ ബാധ്യതയായിരിക്കുമെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.ഉപ്പും മുളകിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് കണ്ണീർ പരമ്പരകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്നതാണ്. ജനപ്രീതി ലഭിച്ചതിന് പിന്നിലെ വലിയൊരു കാരണവും ഇതായിരിക്കും.
ഉപ്പും മുളകിന്റെ സംപ്രേക്ഷണം കഴിഞ്ഞ കുറച്ചു മാസങ്ങളായി നിറുത്തിവച്ചിരിക്കുകയായിരുന്നു. വ്യക്തമായ ഒരു കാരണം ഇതിനു പിന്നിലുണ്ടോ എന്നതിന് ഇനിയും ഒരു മറുപടി കിട്ടിയിട്ടില്ല. ഇടയ്ക്ക് പരമ്പരയുടെ ഷൂട്ടിംഗ് വീണ്ടും തുടങ്ങി എന്ന വാർത്ത പ്രചരിച്ചത് മുടിയനായി വേഷമിടുന്ന റിഷി സ് കുമാറിന്റെ ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കണ്ടതിനു ശേഷമാണ്.പരമ്പരയ്ക്കെന്നപോലെ ഇതിലെ താരങ്ങൾക്കും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്. പരമ്പരയിൽ വലിയ മാറ്റങ്ങൾ വന്നത് ആയിരം എപ്പിസോഡ് പിന്നിട്ടതിന് ശേഷമാണ്. ജൂഹി ആയിരുന്നു ലച്ചുവായി വേഷമിട്ടത്. ജൂഹിയുടെ പരമ്പരയിൽ നിന്നുള്ള പിന്മാറ്റം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പരമ്പര നിർത്തിവെച്ചത്. ഉപ്പും മുളകും ഇനിയും തുടരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. അപ്പോഴായിരുന്നു ഫാൻസ് പേജിലൂടെയുള്ള ഈ അറിയിപ്പ്.