അവള്‍ ഓക്കെയായി വരികയാണ്! ലച്ചുവിനെ കുറിച്ച് പ്രേക്ഷകരുടെ സ്വന്തം മുടിയൻ പറയുന്നു!

ജൂഹി റുസ്തഗി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആണ് താരം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ കഴിഞ്ഞ ദിവസമാണ് മരിക്കുന്നത്. ബൈക്കില്‍ മകന്‍ ചിരാഗിനൊപ്പം സഞ്ചരിക്കുമ്പോൾ ഉണ്ടായ അപകടത്തിലാണ് ഭാഗ്യലക്ഷ്മി മരിച്ചത്. അപകടത്തിൽ ചിരാഗിനും പരുക്ക് പറ്റിയിരുന്നു. ബന്ധുക്കള്‍ ജൂഹിയോട് പറഞ്ഞിരുന്നത് അമ്മയ്ക്കും സഹോദരനും അപകടം പറ്റിയെന്നും, ആശുപത്രിയിലാണെന്നുമായിരുന്നു . ഇരുവരും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഇരുന്ന ജൂഹിയെ തേടിയെത്തിയത് അമ്മയുടെ വിയോഗവാര്‍ത്തയാണ്. സമൂഹ മാധ്യമങ്ങളിലൂടെ അമ്മയുടെ ശരീരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ജൂഹിയുടെ വീഡിയോ പ്രചരിച്ചിരുന്നു.

ചെറുപ്രായത്തില്‍ അച്ഛനെ നഷ്ടമായ ജൂഹിക്കും ചിരാഗിനും എല്ലാം അമ്മയായിരുന്നു. ഇതിനായിരുന്നോ അമ്മേ എന്നും വിളക്ക് വെച്ചത്, പപ്പയുടെ കൂടെ പോവാനായിരുന്നോ, എന്റെ കാര്യങ്ങള്‍ അമ്മയ്ക്ക് അറിയില്ലേയെന്നായിരുന്നു ജൂഹി കെട്ടിപ്പിടിച്ച് കരഞ്ഞത്. ജൂഹിയുടെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായി അല്‍സാബിത്തും നിഷ സാരംഗും നേരിട്ടെത്തിയിരുന്നു. അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച് അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്, വല്ലാതെ തകര്‍ന്ന് പോയി. ഉറങ്ങാന്‍ പോലും കഴിയുന്നില്ല തനിക്കെന്നായിരുന്നു നിഷ പറഞ്ഞത്. ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന് ആന്റി പറഞ്ഞത് ഇതിനായിരുന്നോ, സ്‌നേഹത്തോടെയുള്ള അല്‍സു എന്ന വിളി നിലച്ചുവെന്നുമായിരുന്നു അല്‍സാബിത്ത് കുറിച്ചത്.


ഉപ്പും മുളകിലെ താരങ്ങളോടെല്ലാം ആരാധകര്‍ ചോദിച്ചത് ജൂഹിയെക്കുറിച്ചായിരുന്നു. നിഷ സാരംഗിനേയും അല്‍സാബിത്തിനേയും മാത്രമേ കണ്ടിരുന്നുള്ളൂ, ബാക്കിയുള്ളവര്‍ അവിടേക്ക് പോയോ, ലച്ചുവിനെ വിളിച്ചോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. വര്‍ഷങ്ങളോളം ഒരു കുടുംബമായി കഴിഞ്ഞിരുന്നവര്‍ പ്രതിസന്ധി ഘട്ടത്തില്‍ ലച്ചുവിന് താങ്ങായി കൂടെത്തന്നെയുണ്ട്. ലച്ചുവിന്റെ മൂത്ത സഹോദരനായി അഭിനയിച്ച ഋഷിയുടെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശിവാനി പങ്കിട്ട പുതിയ വീഡിയോയ്ക്ക് കീഴില്‍ കമന്റുമായി റിഷി എത്തിയിരുന്നു. ലച്ചുവിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് അവള്‍ ഓക്കെയായി വരികയാണ്, ഞങ്ങളെല്ലാം അവര്‍ക്കൊപ്പമുണ്ടെന്നുമായിരുന്നു റിഷിയുടെ മറുപടി. ഞങ്ങളും ലച്ചുവിനൊപ്പമുണ്ട്, മുടിയന്റെ മറുപടി കണ്ടപ്പോള്‍ ആശ്വാസമായി. പ്രതീക്ഷയേകുന്ന വാക്കുകളാണ് അതെന്നുമായിരുന്നു ആരാധകര്‍ കുറിച്ചത്.

Related posts