എനിക്ക് അവർ സ്വന്തം മക്കളെ പോലെയാണ്. അവരെ വഴക്ക് പറയാറും ശാസിക്കാറുമൊക്കെയുണ്ട്

മലയാള സിനിമ സീരിയൽ രംഗത്തെ മിന്നും താരമാണ് നിഷ സാരംഗ്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. ഏത് വേഷവും അഭിനയിച്ചു ഫലിപ്പിക്കാനുള്ള നിഷയുടെ പ്രാവീണ്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. താരം നിരവധി സിനിമ സീരിയലുകളിൽ അഭിനയിച്ചിരുന്നു എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. മലയാളികളുടെ പ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി.

നിഷയുടെ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഉപ്പും മുകളിലെ മക്കളും എനിക്ക് സ്വന്തം മക്കളെ പോലെയാണ്. അവരെ വഴക്ക് പറയാറും ശാസിക്കാറുമൊക്കെയുണ്ട്. പക്ഷെ സ്വന്തം മക്കളെ വഴക്ക് പറയുന്നത് പോലെ പറയാറില്ല. അവിടെ എത്രയായാലും ഒരു നിയന്ത്രണം ഉണ്ടാവുമല്ലോ. പിന്നെ വലുതായപ്പോൾ അവർക്കെല്ലാം അതിന്റെതായ മാറ്റങ്ങളുണ്ട്. വളരുമ്പൾ സ്വന്തം മക്കൾക്കായാലും ചില മാറ്റങ്ങളുണ്ടാവും. ചിലത് നമ്മളോട് മറച്ചുവയ്ക്കും. അത് പോലെ തന്നെയാണ് ഉപ്പും മുളകിലെ മക്കളും. എന്നാൽ അവർക്കാർക്കും വലിയ മാറ്റം വന്നതായോ, എന്നോടുള്ള സ്‌നേഹം കുറഞ്ഞതായോ തോന്നിയിട്ടില്ല’, നിഷ സാരംഗ് പറഞ്ഞു.

അതേസമയം പരമ്പരയിലെ ചില മാറ്റങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോടും നിഷ പ്രതികരിച്ചു. പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്ന ഋഷി പിന്മാറിയത് വലിയ വാർത്തയായിരുന്നു. എന്നാൽ മുടിയൻ എവിടെ പോയി, എന്തു ചെയ്തു എന്ന ഡയലോഗുകൾ ഒന്നും പരമ്പരയിൽ പറയുന്നില്ലല്ലോ, അതെന്തുകൊണ്ടാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ‘ഞങ്ങൾക്ക് തരുന്ന ഡയലോഗ് മാത്രമേ പറയാൻ പറ്റൂ’ എന്നായിരുന്നു നിഷയുടെ മറുപടി. ഇപ്പോൾ ഉപ്പു മുളകും പഴയതു പോലെയല്ലല്ലോ എന്ന് ചോദിച്ചപ്പോൾ, ഞാനല്ല ഉപ്പും മുളകും സീരിയലിന്റെ കഥയും തിരക്കഥയും എഴുതുന്നത്. അതുകൊണ്ട് എനിക്ക് പ്രതികരിക്കാൻ കഴിയില്ല എന്നും നിഷ പ്രതികരിച്ചു. അതേസമയം ഷോയിൽ ലച്ചുവിന്റെ ഭർത്താവായി എത്തിയ ഡെയിൻ ഡേവിസിന്റെ വീണ്ടും എത്തുമോ എന്ന ചോദ്യത്തിന് അത് ഉടനെ തന്നെ ഉണ്ടാവാൻ ഇടയുണ്ടെന്ന് നിഷ പറഞ്ഞു. അത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്.

Related posts