”ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നായിരിക്കും ഇത്” തുറന്ന് പറഞ്ഞ് ഉണ്ണി

BY AISWARYA

ഉണ്ണിമുകുന്ദനെ നായകനാക്കി വിഷ്ണുമോഹന്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. ദുബായ് എക്‌സ്‌പോയില്‍ ഫെബ്രുവരി 6ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉണ്ണിമുകുന്ദന്‍ ദുബായിലെത്തിയത്. ഇപ്പോഴിതാ ദുബായില്‍ വെച്ച് ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച സന്തോഷം പങ്കിടുകയാണ്.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയ്‌ക്കൊപ്പം നില്‍ക്കുന്ന ഉണ്ണിയുടെ ചിത്രങ്ങളും കുറിപ്പും എത്തിയത്. ‘കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാറിനെ കാണാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. നിങ്ങളുടെ തിരക്കുപിടിച്ച ഷെഡ്യൂളില്‍ നിന്ന് സമയം മാറ്റിവെച്ചതിനും വളരെ സൗഹൃദപരമായിരുന്നതിനും പ്രഭാതഭക്ഷണത്തിന് ഒപ്പം ഇരുത്തിയതിനും നന്ദി, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നായിരിക്കും ഇത്. ഈ അവിസ്മരണീയ ദിനം ഒരുക്കിത്തന്നതിന് ജോണ്‍ ബ്രിട്ടാസ് ഏട്ടന് നന്ദി. സംസ്ഥാനത്തിന്റെ എന്ത് ആവശ്യത്തിനും സദാസന്നദ്ധമായി എന്നുമുണ്ടാകും. സൗകര്യമുള്ളപ്പോള്‍ മേപ്പാടിയന്‍ സിനിമ കാണാമെന്ന് സമ്മതിച്ചതാണ് എനിക്ക് ഏറ്റവും സന്തോഷം! ഞാന്‍ ത്രില്ലിലാണ്” ഉണ്ണി മുകുന്ദന്‍ കുറിച്ചു.

https://www.facebook.com/IamUnniMukundan/posts/482118963282304

അജു വര്‍ഗീസ് ,സൈജു കുറുപ്പ് , അഞ്ജു കുര്യന്‍ , നിഷാ സാരംഗ് , കലാഭവന്‍ ഷാജോണ്‍,കോട്ടയം രമേഷ്, എന്നിവരാണ് മേപ്പടിയാനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 14 ന് റിലീസായ ചിത്രം ഈയിടെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related posts