വലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം! ആനി ശിവയെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ! പോസ്റ്റ് ജനശ്രദ്ധ നേടുന്നു!

നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ് ബുക്കിൽ സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയെ അഭിനന്ദിച്ച് ഇട്ട പോസ്റ്റിനെതിരെ വിമര്‍ശനം രൂക്ഷമാവുകയാണ്. വലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത് എന്ന പോസ്റ്റിനെതിരെ ആയിരുന്നു വിമർശനം നേരിട്ടത്. ഉണ്ണിയെ വിമര്‍ശിച്ച് നിരവധി പേരാണ് പോസ്റ്റിനടിയില്‍ രംഗത്തെത്തിയത്. വലിയപൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണം പുതിയ അറിവിന് നന്ദിയെന്നും ഒരു തലമുറക്ക് മുമ്പുള്ള പല സ്ത്രീകളും വലിയപൊട്ടുതൊടുന്നവരായിരുന്നുവെന്നും പക്ഷേ അവരാരും സ്ത്രീശാക്തീകരണം എന്നു പറഞ്ഞുനടന്നവരായിരുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. അതൊക്കെ സ്വന്തം ഇഷ്ടമാണ് അതും ഇതുമായി കൂട്ടികുഴക്കുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു വിമര്‍ശനം.

May be an image of 1 person, beard and indoor

ചെലോരു വല്യ പൊട്ടിടും. ചെലോരു ഇടത്തില്ല. ചെലോരു മസ്സില്‍ വരുത്തും, ചെലോരു വരുത്തൂല. ബേസിക്കലി ചോയ്‌സ് ആണ്. പിന്നെ സ്ത്രീകളെല്ലാരും അച്ചീവേഴ്സ് ആകണമെന്ന് ആര്‍ക്കാണിത്ര വാശിയെന്നും സ്വാതന്ത്ര്യ ദിന റാലിയില്‍ അഭ്യാസപ്രകടനം കാണിച്ചാല്‍ ആഹാ പെണ്ണ്, ശാക്തീകരണം. ഒറ്റയ്ക്ക് ഇഷ്ടമുള്ളവണ്ണം ജീവിച്ചാല്‍ ശാക്തീകരണം പോയി. പോക്ക് കേസായെന്നും ചിലര്‍ കമന്റ് ചെയ്തു. വലിയ പൊട്ട്, അത് തൊടുന്ന സ്ത്രീകളുടെ സ്വാതന്ത്രമാണെന്നും അതും ശാക്തീകരണവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഉണ്ണിയ്ക്ക് ചിലര്‍ മറുപടി നല്‍കി.

18-yr-old abandoned with baby becomes SI of Varkala after 14 years | Woman SI in Varkala| SI Anie Siva| Annie Shiva life story| Anie Siva story

വലിയ പൊട്ട് ഇടണം എന്ന് തോന്നുന്നവര്‍ അത് ഇടും. സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കുന്നവര്‍ അതും നേടും. സ്ത്രീകളുടെ സ്വാതന്ത്ര്യം കയ്യില്‍ വച്ചു അളന്നു കൊടുക്കാന്‍ ഉണ്ണിയോട് ആരാ പറഞ്ഞത്. നാളെ ഉണ്ണിയോട്, മസ്സിലും പെരുപ്പിച്ചു നടക്കുന്നതിലല്ല വേറെ വല്യ സ്വപ്നങ്ങളില്‍ ആണ് കാര്യം എന്ന് ആരേലും പറഞ്ഞാലോ എന്നും ചിലര്‍ കമന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വര്‍ക്കല എസ്.ഐ. കൂടിയായ ആനി ശിവ തന്റെ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധിപേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സ്വന്തം വീട്ടുകാരാല്‍ തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് 18ാമത്തെ വയസില്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ആനി ശിവ 14 വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി ജോലി നോക്കുകയാണ്.

Related posts