സന്തോഷകരമായ ദാമ്പത്യത്തിനുളള ഉണ്ണിമുകുന്ദന്റെ ടിപ്‌സ്…

BY AISWARYA

മലയാള സിനിമയുടെ നിത്യഹരിത കാമുകന്‍ അല്ലെങ്കില്‍ കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാല്‍,നിത്യഹരിത ബാച്ച്‌ലര്‍ ആണ് യുവനടന്‍ ഉണ്ണിമുകുന്ദന്‍. താരത്തിന്റെ ഫെയ്‌സ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും പോസ്റ്റുകള്‍ക്ക് പിന്നാലെ നിരവധി പെണ്‍കുട്ടികളാണ് എത്താറുളളത്. ഉണ്ണിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമം കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിത്തിയത്. ഭ്രമത്തിലെ ഉണ്ണിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നടി അനന്യയുടെ ഭര്‍ത്താവും പോലീസ് ഉദ്യോഗസ്ഥന്റെ വേഷവും ആണ് ഉണ്ണിയുടേത്. ഇപ്പോഴിതാ, കഥാപാത്രത്തെ കുറിച്ചു നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ ആരാധകര്‍ക്ക് നന്ദി പറഞ്ഞതിനൊപ്പം സന്തോഷകരമായ ദാമ്പത്യത്തിന് ചെറിയ ടിപ്‌സും ഉണ്ണി നല്‍കുന്നുണ്ട്.

”ഭ്രമത്തിലെ എന്റെ പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വളരെ നന്ദി. ഒരു നടനെന്ന നിലയില്‍ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.ഈ ചിത്രത്തിലും അതിന് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. എന്റെ സംവിധായകന്‍ രവി കെ. ചന്ദ്രനും എന്റെ സഹോദരന്‍ പൃഥ്വിരാജിനോടുമാണ് ഇക്കാര്യത്തില്‍ എനിക്ക് നന്ദി പറയേണ്ടത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശരത്ത് ബാലനോടും നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരിക്കല്‍ക്കൂടി കാത്തിരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും വിശ്വാസത്തിനും ഒരിക്കല്‍ കൂടി നന്ദി. പുതിയ കഥകളുമായി നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ എനിക്കാഗ്രഹമുണ്ട്. മേപ്പടിയാനുമായി നിങ്ങള്‍ക്കു മുന്നിലെത്താന്‍ ഞാന്‍ കാത്തിരിക്കുകയാണ്” എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ താരം പറയുന്നു.

ചിത്രത്തില്‍ ഉണ്ണിയുടെ നായികയായി എത്തിയ അനന്യക്ക് ഒപ്പമുള്ള ചിത്രവുമായി പങ്കുവെച്ച കുറിപ്പിനു താഴെ”സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഭാര്യയുമൊത്തുള്ള ചില സെല്‍ഫീസ് ഉത്തമമാണ്, എന്ന് പാവം ദിനേശ്” എന്നും അനന്യയെ ടാഗ് ചെയ്തു കൊണ്ട് ഉണ്ണിമുകുന്ദന്‍ കുറിച്ചിട്ടുണ്ട്. ഈ വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

 

 

Related posts