സ്വാഭാവിക അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഉണ്ണിമായ പ്രസാദ്. അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലൂടെയാണ് ഉണ്ണിമായ അഭിനയ രംഗത്തേക്ക് എത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിൽ സാറായായും പറവയിൽ മായ ടീച്ചറായും സിനിമ പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് ദിലീഷ് പോത്തൻ ചിത്രം ജോജിയിൽ ബിൻസി എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു നിരൂപക പ്രശംസകളും നേടിയിരുന്നു. മഹേഷിന്റെ പ്രതികാരം, മയനാദി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്റ്ററായും താരം പ്രവർത്തിച്ചിരുന്നു.
ഇപ്പോൾ സി.ഇ.ടി.എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിക്കുന്ന കാലത്തെ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് നടി ഉണ്ണിമായ പ്രസാദ്. സിനിമ ഇഷ്ടപ്പെടുന്ന കുറേ കൂട്ടുകാരെ തനിക്ക് കിട്ടിയത് സി.ഇ.ടിയില്‍ നിന്നാണെന്ന് ഉണ്ണിമായ പറയുന്നു. ലാപ്പ്‌ടോപ്പില്‍ പെന്‍ഡ്രൈവ് ഇട്ട് എന്നും സിനിമ കാണുമായിരുന്നുവെന്നും അജീഷ് എന്നൊരു കടുത്ത സിനിമാപ്രേമിയായ സുഹൃത്ത് തനിക്കുണ്ടായിരുന്നുവെന്നും നടി ഓര്‍ക്കുന്നു.
അജീഷാണ് ലോകസിനിമകളെ പരിചയപ്പെടുത്തിയത്. അകിരൊ കുറസോവയെക്കുറിച്ച് കേള്‍ക്കുന്നതും അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നതുമെല്ലാം അജീഷിലൂടെയാണ്. ഉണ്ണിമായ പറഞ്ഞു. കോളേജില്‍ സജീവമായി ഉണ്ടായിരുന്ന ഫാന്‍ ഫൈറ്റുകളെപ്പറ്റിയും അഭിമുഖത്തില്‍ ഉണ്ണിമായ മനസ്സു തുറന്നു. കോളേജിലും മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍ഫൈറ്റുകള്‍ സജീവമായിരുന്നു. അന്ന് മമ്മൂട്ടി ഫാനായിരുന്നു ഞാന്‍. റിലീസ് ദിവസം ക്ലാസ് കട്ട് ചെയ്ത് സിനിമകള്‍ കണ്ടു തുടങ്ങി. സിനിമകളുടെ പിറകില്‍ എന്താണ് നടക്കുന്നതെന്ന് അന്നുതൊട്ടേ കൗതുകത്തോടെ നിരീക്ഷിച്ചിരുന്നു, ഉണ്ണിമായ പറയുന്നു. സിനിമയില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ താന്‍ നടത്തിയിരുന്നെന്നും അതിന്റെ തുടക്കമെന്നോണം കുറച്ച് ടിവി ഷോകളൊക്കെ ചെയ്തിരുന്നുവെന്നും ഉണ്ണിമായ കൂട്ടിച്ചേര്‍ത്തു.