ബാലയുടെ ആരോപണങ്ങളിൽ മറുപടി നൽകി ഉണ്ണി മുകുന്ദൻ!

ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഉണ്ണിമുകുന്ദൻ. മല്ലു സിങ്ങിൽ കേന്ദ്രകഥാപാത്രമായി എത്തിയതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്. പിന്നീട് വിക്രമാദിത്യൻ, ഫയർമാൻ മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ഉണ്ണിയെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചു. ഇപ്പോഴിതാ താരത്തെ സംബന്ധിച്ച വിവാദത്തിൽ  പ്രതികരണമറിയിച്ച് എത്തിയിരിക്കുകയാണ്

ഷെഫീക്കിൻറെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ പ്രസ്‍താവന വിവാദവുമായിരുന്നു. എന്നാൽ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നൽകിയിരുന്നുവെന്നും സംവിധായകൻ അനൂപ് പന്തളവും ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്തും അടക്കമുള്ള അണിയറക്കാർ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തൻറെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാവും നായക നടനുമായ ഉണ്ണി മുകുന്ദൻ. ബാലയ്ക്ക് പ്രതിഫലം നൽകിയെന്നും 2 ലക്ഷം രൂപയാണ് നൽകിയതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. കൊച്ചിയിലെ അമ്മ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഉണ്ണി മുകുന്ദൻറെ പ്രതികരണം. ഫേസ്ബുക്കിലൂടെ ബാങ്ക് ഇടപാടുകളുടെ രേഖകളും ഉണ്ണി മുകുന്ദൻ പുറത്തുവിട്ടിട്ടുണ്ട്. ഷെഫീക്കിൻറെ സന്തോഷത്തിലേക്ക് ബാലയെ സജസ്റ്റ് ചെയ്തത് ഞാനാണ്. സൌഹൃദത്തിൻറെ പേരിൽ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും അദ്ദേഹത്തിന് പ്രതിദിനം 10,000 രൂപ വച്ച് 2 ലക്ഷം രൂപ നൽകി. അവസാനം അഭിനയിച്ച ചിത്രത്തിൽ 3 ലക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ പെയ്മെൻറ് നൽകിയതിനു ശേഷം അദ്ദേഹം വലിയ ഡിമാൻഡ് മുന്നോട്ടുവച്ചു. കുറച്ച് ട്രോളുകൾ കൊണ്ട് ഒരാൾ പ്രശസ്തനായി എന്നതുകൊണ്ട് അയാൾക്ക് ഉയർന്ന പ്രതിഫലം നൽകൽ സാധ്യമല്ല. പ്രതിഫലക്കാര്യം എൻറെ കൈയിൽ നിൽക്കുന്ന തീരുമാനമല്ല. ലൈൻ പ്രൊഡ്യൂസർ മുതൽ പലരുടെയും തീരുമാനമനുസരിച്ചാണ് അത്. ഒരുപക്ഷേ അടുത്ത ചിത്രത്തിൽ അദ്ദേഹം ആവശ്യപ്പെടുന്ന പ്രതിഫലം നൽകാൻ എനിക്ക് സാധിച്ചേക്കും. മലയാളത്തിൽ ബാല ആദ്യമായി സ്വയം ഡബ്ബ് ചെയ്‍ത സിനിമ ഇതായിരിക്കും. എന്നാലും ഡബ്ബിംഗിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ മൂന്ന് ഡയലോഗുകൾ ഒരു മിമിക്രി ആർട്ടിസ്റ്റ് ആണ് ഡബ്ബ് ചെയ്തത്.

ബാല എൻറെ വളരെ അടുത്ത ഒരു സുഹൃത്താണ്. അടുത്തിടെ ടിനി ടോമിൻറെ മിമിക്രിയിലൂടെ വൈറൽ ആയ, ബാല സംവിധാനം ചെയ്‍ത ഒരു ചിത്രമുണ്ട്. അതിൽ പറയപ്പെട്ട പേരുകാരിൽ ആ ചിത്രത്തിൽ അഭിനയിക്കാനെത്തിയത് ഞാൻ മാത്രമായിരുന്നു. മല്ലു സിംഗിൻറെ വിജയത്തിനു ശേഷമായിരുന്നു ആ ചിത്രം. സൌഹൃദത്തിൻറെ പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. പ്രതിഫലമൊന്നും വാങ്ങാതെയാണ് അഭിനയിച്ചത്. അങ്ങനെ എത്രയോ സിനിമകൾ ഉണ്ടായിട്ടുണ്ട്. എൻറെ സഹപ്രവർത്തകർ അങ്ങനെ വർക്ക് ചെയ്തിട്ടുണ്ട്. ബാലയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്ത ഏക നടൻ ഞാനാണ്.

Related posts