ഇത് തന്റെ വ്യക്തിപരമായ തീരുമാനം ആണെന്ന് ഉണ്ണി മുകുന്ദൻ!

ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഉണ്ണി മുകുന്ദൻ. നിരവധി മാസ്സ് ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരെ കിടിലം കൊള്ളിച്ച താരമാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ ശരീര സൗന്ദര്യ സംരക്ഷണം എന്നും ആരാധകർക്ക് ഇടയിൽ എന്നും ചർച്ച വിഷയം ആയിട്ടുള്ള ഒന്നാണ്. ഇപ്പോഴിതാ മേപ്പടിയാന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി 20 കിലോ ശരീരഭാരം കൂട്ടിയതിന് ശേഷം, അത് കുറയ്ക്കുന്നതിനായുള്ള വെല്ലുവിളിയിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ണി മുകുന്ദന്‍. ആ വെല്ലുവിളിയുടെ ഭാഗമായി 90 കിലോയില്‍ നിന്ന് എങ്ങിനെ 77 കിലോയില്‍ എത്തി എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ നേരത്തെ ഉണ്ണി തൻറെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ഇപ്പോള്‍ തന്റെ ശാരീരിക മാറ്റത്തിന്റെ ഫോട്ടോകള്‍ വച്ചുള്ള വീഡിയോ ആണ് ഉണ്ണി ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. 2000 മുതല്‍ 2020 വരെയുള്ള തന്റെ ശാരീരിക മാറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പലര്‍ക്കും പ്രചോദനമാക്കാവുന്ന ഒന്നാണ് എന്ന് പലരും അഭിപ്രായപ്പെടുന്നു.

ഒരു നടന്‍ ആകാന്‍ വേണ്ടിയല്ല ഞാന്‍ ലിഫ്റ്റിങ് തുടങ്ങിയത്. ഒരു നടന് മസില്‍ വേണം എന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ശരീരം ഫിറ്റ് ആയിരിക്കണം എന്നതാണ് എന്റെ ആഗ്രഹം. അത് അത്ര എളുപ്പമല്ല. ഇത് തീര്‍ത്തും വ്യക്തപരമായ തീരുമാനമാണ്. എന്റെ തീരുമാനത്തില്‍ ഞാന്‍ വളരെ അധികം അഭിമാനിയ്ക്കുന്നു. മെയ് ഒന്നിന് ഈ വീഡിയോയില്‍ ഒരു ചിത്രം കൂടെ ചേര്‍ക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അവസാനിയ്ക്കുന്നത്. ഇന്നലെ തുടങ്ങിയ ഒരു ഹോബിയല്ല ഇത് എന്ന ഒരു ഹാഷ് ടാഗ് ക്യാപ്ഷനും പോസ്റ്റിനൊപ്പമുണ്ട്. തന്റെ ഫിറ്റ്‌നസ്സിനെ സംബന്ധിയ്ക്കുന്ന വീഡിയോകള്‍ ഇനിയും വരുന്നുണ്ടെന്നും നടന്‍ പറയുന്നു.

Related posts