സ്വയം വില കളയല്ലേ ചേട്ടാ! തന്റെ പോസ്റ്റിന് കമെന്റ് ഇട്ട ആ താരത്തിന് കിടിലൻ മറുപടിയുമായി ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായി അദ്ദേഹം തിളങ്ങി കഴിഞ്ഞു. വില്ലനായും സഹനടനായും ഉണ്ണി എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരം. സോഷ്യൽ മീഡിയകളിൽ നിരവധി പേരാണ് ഉണ്ണി മുകുന്ദനെ ഫോളോ ചെയ്യുന്നത്. കഴിഞ്ഞ ദിവസം എല്ലാര്‍ക്കും ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് ഉണ്ണി എത്തിയിരുന്നു. ഒപ്പം ഹനുമാന്‍ വിഗ്രഹവുമായി നില്‍ക്കുന്ന ഒരു ചിത്രവും നടന്‍ പങ്കുവെച്ചു. എന്നാല്‍ ഈ പോസ്റ്റനു താഴെ ഒരു കമന്റുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍ എത്തിയിരുന്നു. സന്തോഷ് കീഴാറ്റൂരിന് ഉണ്ണി മുകുന്ദന്‍ ചുട്ട മറുപടി കൂടി നല്‍കിയതോടെ സംഭവം വിവാദമായി.

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തത്. സംഭവം വിവാദമാകുകയും നിരവധിപ്പേര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തതോടൊപ്പം ഉണ്ണി മുകുന്ദന്‍ കമന്റിന് മറുപടി നല്‍കിയപ്പോൾ നിമിഷ നേരം കൊണ്ട് സംഭവം വൈറലായി.

ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയരുത് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി. നിരവധി പേരാണ് ഉണ്ണി മുകുന്ദന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്ത് എത്തുന്നത്. മേപ്പടിയാൻ ആണ് ഉണ്ണിയുടേതായി പുറത്ത് വരാൻ ഇരിക്കുന്ന ചിത്രം.

Related posts