എല്ലാത്തിനും അർഥമുണ്ടാവുന്ന ഒരു ദിവസം വരും! വൈറലായി ഉണ്ണി മുകുന്ദന്റെ വാക്കുകൾ!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായി അദ്ദേഹം തിളങ്ങി കഴിഞ്ഞു. വില്ലനായും സഹനടനായും ഉണ്ണി എത്തിയിരുന്നു. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാക്കുന്നത്. സ്വന്തം കൈകളിലെ തഴമ്പുകൾ വ്യക്തമാക്കുന്ന ചിത്രത്തോടൊപ്പം . എല്ലാത്തിനും അർഥമുണ്ടാവുന്ന ഒരു ദിവസം വരും എന്ന കുറിപ്പോടെയാണ് താരം പങ്കുവച്ചത്.

മാളികപ്പുറം എന്ന ചിത്രത്തിനും മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരം ദേവനന്ദയ്ക്ക് പുരസ്ക്കാരം ലഭിക്കാത്തതും ഏറെ വിമർശനങ്ങളിലേക്ക് വഴിവച്ചിരുന്നു. അവാർഡ് ലഭിച്ചില്ലെങ്കിലും മാളികപ്പുറം സിനിമ കണ്ട എല്ലാവരുടെയും മനസിൽ ദേവനന്ദയാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ’ എന്ന് ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശരത് ദാസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനത്തിന് പിന്നാലെ ചിത്രത്തിൻറെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള പ്രതികരണവുമായി എത്തിയിരുന്നു. അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ. ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്”, എന്നായിരുന്നു അഭിലാഷ് പിള്ളയുടെ കുറിപ്പ്.

Related posts