ഒരു നടനെന്ന നിലയില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ സിനിമ നാണമില്ലാതെ ആഘോഷിക്കും! വൈറലായി ഉണ്ണി മുകുന്ദന്റെ വാക്കുകൾ!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായി അദ്ദേഹം തിളങ്ങി കഴിഞ്ഞു. വില്ലനായും സഹനടനായും ഉണ്ണി എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരം. സോഷ്യൽ മീഡിയകളിൽ നിരവധി പേരാണ് ഉണ്ണി മുകുന്ദനെ ഫോളോ ചെയ്യുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാന്‍ എന്ന ചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ജനുവരി 14ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നിര്‍മ്മിച്ചതും ഉണ്ണിയായിരുന്നു. ഉണ്ണിമുകുന്ദൻ ആദ്യമായി നിർമ്മിച്ച ചിത്രം കൂടിയാണ് അത്. ഫെബ്രുവരി 18 ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഓ ടി ടി റിലീസായും എത്തിയിരുന്നു. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ണി പങ്കുവെച്ച പോസ്റ്റില്‍ വന്ന കമന്റും അതിന് നടന്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

സര്‍, സര്‍ക്കാര്‍ ഓഫീസെന്ന് പറഞ്ഞാല്‍ സാധാരണക്കാരെ സഹായിക്കാന്‍ ഉള്ളതാകണം.. ജയകൃഷ്ണന്റെ നിസഹായ നിമിഷങ്ങള്‍, എന്നാണ് ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്. മേപ്പടിയാന്‍ ചിത്രത്തിലെ ഒരു രംഗമാണ് നടന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ആയി പങ്കുവച്ചത്. ഇപ്പോഴും മേപ്പടിയന്‍ ഹാങ്ങോവറിലാണോ ഉണ്ണി? അടുത്ത സിനിമ ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം എന്നായിരുന്നു കമന്റ്.

ഈ കമന്റിനാണ് താരം മറുപടി നല്‍കിയത്. ”ഈ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ നാല് വര്‍ഷമെടുത്തു. ഒ.ടി.ടിക്ക് നല്‍കുന്നതിന് മുമ്പ് ഞാന്‍ അത് വീണ്ടും ഒരു വര്‍ഷത്തേക്ക് ഹോള്‍ഡ് ചെയ്തു. ആവശ്യമെങ്കില്‍, ഒരു നടനെന്ന നിലയില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഈ സിനിമ നാണമില്ലാതെ ആഘോഷിക്കും. കാരണം ഈ സിനിമ എത്രത്തോളം മികച്ചതാണെന്നതിലും, പ്രേക്ഷകര്‍ അത് എത്ര മനോഹരമായി സ്വീകരിച്ചുവെന്നതിലും ഞാന്‍ അഭിമാനം കൊള്ളുന്നു” എന്നാണ് ഉണ്ണി മുകുന്ദന്റെ മറുപടി.

 

Related posts