മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായി അദ്ദേഹം തിളങ്ങി കഴിഞ്ഞു. വില്ലനായും സഹനടനായും ഉണ്ണി എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരം. സോഷ്യൽ മീഡിയകളിൽ നിരവധി പേരാണ് ഉണ്ണി മുകുന്ദനെ ഫോളോ ചെയ്യുന്നത്. താരം ആദ്യമായി നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ എന്ന ചിത്രം ഉടന്‍ റിലീസിന് ഒരുങ്ങുകയാണ്. ഉണ്ണി തന്നെയാണ് നായകന്‍. വരുന്ന 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ആദ്യമായി സിനിമ നിര്‍മിക്കുമ്പോള്‍ മേപ്പടിയാന്‍ എങ്ങനെ തെരഞ്ഞെടുത്തുവെന്നും ജീവിതത്തില്‍ വന്നുപോയിട്ടുള്ള വിവാദങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
നാല് വര്‍ഷം മുമ്പാണ് മേപ്പടിയാന്റെ കഥ എന്റെ കൈയ്യില്‍ വരുന്നത്. പിന്നീട് സിനിമാ നിര്‍മാണത്തെ കുറിച്ച് ചിന്തിച്ചപ്പോഴാണ് എന്തുകൊണ്ട് ഇത്ര നല്ലൊരു കഥ കൈയ്യിലിരിക്കുമ്‌ബോള്‍ മറ്റൊരു കഥ അന്വേഷിക്കണം എന്ന ചിന്തയുണ്ടായത്. ആദ്യം മേപ്പടിയാന്‍ എന്നായിരുന്നില്ല സിനിമയുടെ പേര്. ആദ്യത്തെ പേര് കണ്ടാല്‍ എല്ലാവര്‍ക്കും കഥയെ കുറിച്ച് ആദ്യമെ രൂപം കിട്ടും. പലരും മേപ്പടിയാനിന്റെ അര്‍ത്ഥം ചോദിച്ചിട്ടുണ്ട് പക്ഷെ മമ്മൂക്ക മാത്രമാണ് ഇങ്ങോട്ട് വിളിച്ച് മേപ്പടിയാന്റെ അര്‍ത്ഥം ഇതല്ലെ എന്ന് ചോദിച്ചത്. എനിക്ക് വളരെ പ്രതീക്ഷിയുള്ള സിനിമയാണ് മേപ്പടിയാന്‍. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന കഥയാണ് എന്നതിലും സംശയില്ല.
വിവാദങ്ങള്‍ വരുമ്പോള്‍ ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ രീതി ഞാന്‍ പഠിച്ചകൊണ്ട് അത്തരം വിവാദങ്ങളോ പോസ്റ്റുകളോ ഒന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ല. അത് അതിന്റെ വഴിക്ക് പോലും ഞാന്‍ എന്റെ വഴിക്ക് പോകും… അത്രമാത്രം. വിവാഹം എന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. അത് ഞാന്‍ അമ്മയോടും വീട്ടുകാരോടും പറഞ്ഞിട്ടുണ്ട്. കുറച്ച് കാലം കൂടി ഇങ്ങനെയൊക്കെ തന്നെ പോകാനാണ് ആഗ്രഹം’ ഉണ്ണി മുകുന്ദന്‍ പറയുന്നു. മസില്‍ ഉണ്ടായിരുന്നതിന്റെ പേരില്‍ തുടക്കത്തില്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.