തൊഴിൽപരമായും വ്യക്തി ജീവിതത്തിലും മികച്ച വർഷമായിരുന്നു 2023! പോയ വർഷത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞത് കേട്ടോ!

ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഉണ്ണിമുകുന്ദൻ. മല്ലു സിങ്ങിൽ കേന്ദ്രകഥാപാത്രമായി എത്തിയതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്. പിന്നീട് വിക്രമാദിത്യൻ, ഫയർമാൻ മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ഉണ്ണിയെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചു. മേപ്പടിയാൻ മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾ ഉണ്ണി മുകുന്ദനെ സൂപ്പർ താരപദവിയിലേക്ക് എത്തിച്ചു. മാളികപ്പുറം എന്ന ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്. ‘2023 എല്ലാ പ്രിയപ്പെട്ടവർക്കും സന്തോഷം നിറഞ്ഞ വർഷമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയല്ലെങ്കിൽ 2024 എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല വർഷമായിരിക്കട്ടെ. ഒപ്പം ഈ വർഷം നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും സഫലമാകട്ടെ, അതിനുള്ള ആരോഗ്യവും മാനോധൈര്യവും സർവ്വേശ്വരൻ നിങ്ങൾക്ക് നൽകട്ടെയെന്നും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു’.

വ്യക്തിപരമായി പറയുകയാണെങ്കിൽ എന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു 2023. തൊഴിൽപരമായും വ്യക്തി ജീവിതത്തിലും മികച്ച വർഷമായിരുന്നു. 2024 ൽ എന്റെ പുതിയ ചിത്രമായ ജയ് ഗണേഷാണ് റിലീസാകാനിരിക്കുന്നത്. ഏപ്രിൽ 11 ന് ചിത്രം തീയേറ്ററുകളിലെത്തും. വളരെ മികച്ചൊരു ചിത്രമായിരിക്കും ജയ് ഗണേഷ്. ഈ വർഷം എന്റേതായി പ്രഖ്യാപിച്ച മറ്റ് ചിത്രങ്ങളും പ്രദർശനത്തിനെത്തുന്നുണ്ട്. വെട്രിമാരനൊപ്പമുള്ള തമിഴ് സിനിമയടക്കം വരാനിരിക്കുകയാണ്. നമ്മളെല്ലാവർക്കും വളരെ നല്ലൊരു വർഷമായിരിക്കട്ടെ 2024. എല്ലാവർക്കും ഞാൻ നന്മകൾ ആശംസിക്കുന്നു. ഒപ്പം എല്ലാവർക്കും എന്റെ പുതുവത്സാരാശംസകൾ. എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ.

Related posts