ഉണ്ണി മുകുന്ദന്‍ ലവ് മാരേജ് ചെയ്യാന്‍ ചാന്‍സ് ഉണ്ടോ! കിടിലൻ മറുപടിയുമായി ഉണ്ണി മുകുന്ദൻ!

ഉണ്ണി മുകുന്ദൻ മലയാളത്തിലെ ശ്രദ്ധേയനായ യുവ താരങ്ങളിൽ ഒരാൾ ആണ്. ഉണ്ണി മലയാള സിനിമലോകത്തേക്ക് എത്തിയത് മമ്മൂട്ടി ചിത്രമായ ബോംബെ മാർച്ച് 12 ലൂടെ ആണ്. അഭിനയ രംഗത്തേക്ക് ഉണ്ണി മുകുന്ദൻ ചുവട് വച്ചത് നന്ദനം റീമേക്കിലൂടെ ആണ്. തുടർന്ന് നായകനായും സഹനടനായും വില്ലനായും മലയാളത്തിലും തെലുങ്കിലും നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. ഉണ്ണി മുകുന്ദന്റെ കരിയറിലെ വഴിത്തിരിവ് ആയത് മല്ലു സിംഗ്‌ എന്ന സിനിമയാണ്. പ്രേക്ഷകർക്കിടയിൽ ഉണ്ണി അറിയപ്പെടുന്നത് മസിലളിയൻ എന്നാണ്. താരം ആദ്യമായി നിര്‍മ്മിച്ച മേപ്പടിയാന്‍ എന്ന ചിത്രം വന്‍ വിജയമായിരുന്നു. ഉണ്ണി തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ബാംഗ്ലൂര്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മേപ്പടിയാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രായം കൂടുമ്പോഴും അവിവാഹിതനായി തുടരുകയാണ് ഉണ്ണി. പല അഭിമുഖങ്ങളിലും വിവാഹത്തെ കുറിച്ചുള്ള ചോദ്യം ഉണ്ണി നേരിടേണ്ടി വരാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് പ്രണയ വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം നടന്‍ തുറന്ന് പറയുന്നതിന്റെ ഒരു വീഡിയോയാണ്. ഒരു യുട്യൂബ് ചാനലിന് നടന്‍ നേരത്തെ അനുവദിച്ച അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് പ്രചരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ ലവ് മാരേജ് ചെയ്യാന്‍ ചാന്‍സ് ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം രസകരമായ മറുപടി പറയുന്നത്. എനിക്ക് എക്സ്പെക്റ്റേഷനൊക്കെ കുറഞ്ഞുകുറഞ്ഞ് വരികയാണ്. പ്രായം കൂടിക്കൂടി വരുമ്പോള്‍ പ്രതീക്ഷ കുറഞ്ഞു കുറഞ്ഞ് വരികയാണ്. ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതി,” താരം ചിരിച്ചുകൊണ്ട് പറഞ്ഞു.

Related posts