മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായി അദ്ദേഹം തിളങ്ങി കഴിഞ്ഞു. വില്ലനായും സഹനടനായും ഉണ്ണി എത്തിയിരുന്നു. വിഷ്ണു മോഹന്റെ സംവിധാനത്തിൽ ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാന് ജനുവരി 14 ന് റിലീസ് ആയിരുന്നു .ഉണ്ണി മുകുന്ദന്റെ നിര്‍മാണ കമ്പനിയായ ഉണ്ണി മുകുന്ദന് ഫിലിംസ് ആണ് മേപ്പടിയാന് നിര്‍മിച്ചിരിക്കുന്നത്. താരം ആദ്യമായി പ്രൊഡ്യൂസ് ചെയ്ത ചിത്രം എന്ന ഖ്യാദികൂടി ഈ ചിത്രത്തിനുണ്ടയിരുന്നു. മേപ്പടിയാന് ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ നൂറാം ദിന ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ഉണ്ണി മുകുന്ദനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. ഉണ്ണി മുകുന്ദന് ഒരിക്കല്‍ സിനിമാഭിനയം നിര്‍ത്താന്‍ പോകുകയാണെന്ന് തന്നോട് പറഞ്ഞിരുന്നതായി ഷാജോണ്‍ പറഞ്ഞു. തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും അഭിനയം നിര്‍ത്താന്‍ പോകുകയാണെന്നും കരഞ്ഞുകൊണ്ട് ഉണ്ണി പറഞ്ഞിരുന്നു എന്നാണ് ഷാജോണ്‍ പറയുന്നത്.
ഞാന്‍ ഉണ്ണിയെ ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത് ഞങ്ങള്‍ ഒരുമിച്ച് ഒരു അമേരിക്കന്‍ ഷോയ്ക്ക് പോയപ്പോഴാണ്. അവിടെ വെച്ചാണ് ഉണ്ണി മുകുന്ദന് എന്താണ് എന്നുള്ളത് ഞാന്‍ ശരിക്കും മനസിലാക്കുന്നത്. നല്ലൊരു സുഹൃത്ത്, നല്ലൊരു മനുഷ്യന്.
അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു, അതിന്റെ പേര് ഞാന്‍ പറയുന്നില്ല. അത് അത്ര വലിയ അഭിപ്രായം കിട്ടിയ ഒരു സിനിമയല്ല. അതിന്റെ വിഷമമായിരുന്നു. സത്യം പറഞ്ഞാല്‍ ഉണ്ണിയുടെ കണ്ണില്‍ നിന്നും കണ്ണുനീര് വരുന്നുണ്ടായിരുന്നു. അന്ന് ഉണ്ണിയോട് എനിക്ക് തിരിച്ചൊന്നും പറയാന്‍ പറ്റിയില്ല. പക്ഷെ, ഇന്ന് എനിക്ക് പറയാനുണ്ട്. അടങ്ങാത്ത സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെയായി സിനിമക്ക് പിറകെ നടക്കുന്ന എല്ലാവര്ക്കും ഒരു ഇന്‍സ്പിരേഷനാണ് ഉണ്ണി മുകുന്ദന്. കലാഭവന്‍ ഷാജോണ്‍ പറഞ്ഞു