ഉണ്ണി മുകുന്ദൻ മലയാളത്തിലെ ശ്രദ്ധേയനായ യുവ താരങ്ങളിൽ ഒരാൾ ആണ്. ഉണ്ണി മലയാള സിനിമലോകത്തേക്ക് എത്തിയത് മമ്മൂട്ടി ചിത്രമായ ബോംബെ മാർച്ച് 12 ലൂടെ ആണ്. അഭിനയ രംഗത്തേക്ക് ഉണ്ണി മുകുന്ദൻ ചുവട് വച്ചത് നന്ദനം റീമേക്കിലൂടെ ആണ്. തുടർന്ന് നായകനായും സഹനടനായും വില്ലനായും മലയാളത്തിലും തെലുങ്കിലും നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. ഉണ്ണി മുകുന്ദന്റെ കരിയറിലെ വഴിത്തിരിവ് ആയത് മല്ലു സിംഗ് എന്ന സിനിമയാണ്. പ്രേക്ഷകർക്കിടയിൽ ഉണ്ണി അറിയപ്പെടുന്നത് മസിലളിയൻ എന്നാണ്. താരം ആദ്യമായി നിര്‍മ്മിച്ച മേപ്പടിയാന്‍ എന്ന ചിത്രം വന്‍ വിജയമായിരുന്നു. ഉണ്ണി തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ബാംഗ്ലൂര്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മേപ്പടിയാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ വേദിയില്‍ ഉണ്ണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമകളിലൂടെ കുറ്റവാളികളെ മഹത്വവത്കരിക്കുന്നു എന്ന് താരം പറഞ്ഞു.
സാധാരണക്കാരായ നല്ല മനുഷ്യരുടെ കഥ പറയുവാനാണ് എനിക്ക് താല്‍പര്യം. ഗ്യാങ്‌സ്റ്റേഴ്‌സിനെയും ക്രിമിനല്‍ ചിന്താഗതിയുള്ളവരെയും മഹത്വവല്‍ക്കരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവരെ സിനിമകളിലൂടെ സൂപ്പര്‍സ്റ്റാറുകളായി നമ്മള്‍ കാണിക്കുന്നു. ഒരു മനുഷ്യന്റെ ഇരുണ്ടവശമാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്. അതുപോലെ അധോലോകത്തെയും നമ്മള്‍ സ്നേഹിക്കുന്നു. എനിക്ക് സാധാരണക്കാരുടെ മനുഷ്യത്വം നിറഞ്ഞ കഥകള്‍ പറയുവാനാണ് താല്‍പര്യം, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
മേപ്പടിയാന്‍ എന്നത് ഒരു സാധാരണ കുടുംബ ചിത്രമാണ്. ആരോടും ഇല്ല എന്ന് പറയാന്‍ സാധിക്കാത്ത ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യക്കാര്‍ എന്ന നിലയില്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാനാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. മേപ്പടിയാനിലെ ജയകൃഷ്ണന്‍ അങ്ങനെ ജീവിക്കുന്ന വ്യക്തിയാണ്. ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.