തന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സെലിബ്രിറ്റി ഉണ്ട്! ഉണ്ണി മുകുന്ദൻ പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായി അദ്ദേഹം തിളങ്ങി കഴിഞ്ഞു. വില്ലനായും സഹനടനായും ഉണ്ണി എത്തിയിരുന്നു. വിഷ്ണു മോഹന്റെ സംവിധാനത്തിൽ ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാന്‍ ജനുവരി 14 ന് റിലീസ് ആയിരുന്നു .ഉണ്ണി മുകുന്ദന്റെ നിര്‍മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ് മേപ്പടിയാന്‍ നിര്‍മിച്ചിരിക്കുന്നത്. താരം ആദ്യമായി പ്രൊഡ്യൂസ് ചെയ്ത ചിത്രം എന്ന ഖ്യാദികൂടി ഈ ചിത്രത്തിനുണ്ടയിരുന്നു. നിരവധി വിവാദങ്ങൾ ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇതൊക്കെ കാറ്റിൽ പറത്തി ചിത്രം ഒരു വൻവിജയമായി മാറിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരം.

ഇപ്പോള്‍ സിനിമ മേഖലയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഉണ്ണി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ മനസ് തുറന്നത്. തന്റെ മികച്ച സൗഹൃദങ്ങളെല്ലാം സിനിമക്ക് പുറത്തുനിന്നാണെന്ന് താരം പറയുന്നത്.

സിനിമയില്‍ കുറേ സുഹൃത്തുക്കളുണ്ട്. പക്ഷെ മൂവി ഇന്‍ഡസ്ട്രിയില്‍ എനിക്കങ്ങനെ ബെസ്റ്റ് ഫ്രണ്ട് എന്ന ഒന്നില്ല. അത് ഞാന്‍ അങ്ങനെ ലൂസ് ആയി എടുക്കുന്ന വാക്കല്ല. എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ഒക്കെ സ്‌കൂള്‍ സമയം മുതലുള്ള ആളുകളാണ്. പക്ഷെ സിനിമയില്‍ സുഹൃത്തുക്കളുണ്ട്, താരം പറഞ്ഞു. തന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സെലിബ്രിറ്റി ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

Related posts