ആ വാക്കുകളെ അങ്ങനെ വളച്ചൊടിച്ചു! തന്നെ പറ്റിയുള്ള വ്യാജ വാർത്തകളെ കുറിച്ച് വാനമ്പാടിയിലെ നിർമല!

വാനമ്പാടി എന്നും മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ സീരിയൽ ആണ്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടവരാണ്. അതുപോലുള്ള ഒരു കഥാപാത്രമാണ് നിർമ്മല. സീരിയലിൽ ഈ കഥാപാത്രം അവതരിപ്പിച്ചത് ഉമ നായരാണ്. താരത്തിന്റെ പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു താരം അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തമിഴിലടക്കം പല സിനിമകളിലും അഭിനയിച്ച നടി ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു. സീരിയലുകളിൽ അധികവും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമ ചെയ്തിരുന്നത്. ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായിരുന്നു. ഉമ നായർ അമ്പതിലധികം സീരിയലുകളിലാണ് അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോളിതാ വ്യാജവാർത്തകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് താരം. ഉമയുടെ പോസ്റ്റ് വൈറൽ ആയതോടെ നിരവധി താരങ്ങളും ആരാധകരും ആണ് നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വരുന്നത്.

ഞാൻ ഒരു കാര്യം എന്റെ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കാൻ വന്നതാണ് ഇങ്ങനെ ഒരു കുറുപ്പ് വേണ്ട എന്ന് സ്നേഹിതർ പറഞു ഇത് കേട്ട് മറക്കാൻ പക്ഷെ ഇത് കേട്ടിട്ട് മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്റെ സഹൃദയർക്കും എന്നെ ഇഷ്ടപെടുന്ന പ്രേക്ഷകരോടും ഇതിന്റെ സത്യം അറിയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. രണ്ടാം തവണ ആണ് ഇങ്ങനെ ഇല്ലാത്തകാര്യം പറഞ്ഞു ഉപദ്രവിക്കുന്നത്. ഈ ലോക്ക്‌ഡൗൺ വരുന്നതിനു മുൻപ് കോവിഡ് അല്പം കൂടി വരുന്ന സാഹചര്യത്തിൽ ഞാൻ വളരെ ബഹുമാനപൂർവ്വം, നീതിപൂർവം പ്രവർത്തിക്കുന്ന മാധ്യമപ്ര പ്രസ്ഥാനങ്ങളിൽ ഒന്നായ ടൈംസ് ഓഫ് ഇന്ത്യക്ക്‌ ഇന്റർവ്യൂ കൊടുത്തു. അവർ അത് സത്യസന്ധമായി എഴുതി. ഞാൻ പറഞ്ഞത് ആദ്യം കോവിഡ് വന്നതിൽ നിന്നും ഈ സമൂഹം ഒന്ന് കരകയറി വരുന്നതേ ഉണ്ടായിരുന്നുളൂ ഇപ്പോൾ വീണ്ടും കോവിഡ് കൂടി വരുന്നതിൽ ഭയം ഉണ്ട്. ഇനിയും ഒരു ലോക്കഡൗൺ എന്നെ പോലെയുള്ള സാധാരണക്കാരന് തരണം ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും ഇതാണ് പറഞത് ഇത് ലോക്കഡൗൺ അറിയിപ്പ് വരുന്നതിന് മുൻപ് ആണ്‌ അന്ന് കോവിഡ് കൂടി വരുന്നതിന്റെ ആശങ്ക ആണ് പങ്കുവച്ചത്.

May be an image of 3 people and people standing

ഈ വാക്കുകളെ വളച്ചൊടിച്ചു എനിക്ക് ജീവിക്കാൻ വയ്യാത്ത അവസ്ഥയിൽ ആണ് എന്നാക്കി ചില യൂടുബ് ചാനലുകൾ അങ്ങനെ വാർത്ത വന്നതിന്റെ പേരിൽ ഞാൻ അറിയാത്ത പലരും എന്നെ മെസ്സേജ് അയച്ചു മോശമായി സംസാരിക്കുകയും അറിയാവുന്നവർ എന്തുപറ്റി ഇത്രെയും അവസ്ഥയിൽ ആണോ എന്നും ഞങ്ങളോടൊന്നും പറയാതെ എന്തിനു ഇങ്ങനൊരു വാർത്ത കൊടുത്തു നാണക്കേട് വാങ്ങിയത് എന്നും അങ്ങനെ പ്രതികരണം പലവിധത്തിൽ. എനിക്ക് പറയാൻ ഉള്ളത് ഒരു സാധാരണ വ്യക്തി ആണ്‌ ഞാനും എന്നെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഗോസിപ്പ് ഉണ്ടാക്കി തെറിവിളിപ്പിച്ചു ഉപദ്രവിക്കരുത്. ഈ പ്രവണത എന്നെ പോലുള്ളവർക്ക്‌ പ്രിയപ്പെട്ടവരോട് ഒന്നും പങ്കു വയ്ക്കാൻ പറ്റാതെ ആക്കും. ഈ തെറിവിളിക്കുന്നവരെ ഒന്നും പറയാൻ പറ്റില്ല കാരണം അത്രേ മോശമായി ആണ്‌ ക്യാപ്ഷൻ കൊടുക്കുക എന്നാലല്ലേ തെറിവിളിക്കുന്നത് കേട്ട് സന്തോഷിക്കാനും ചാനൽ സബ്സ്ക്രൈബ്ഴ്സിനെ കൂട്ടാനും സാധിക്കു എന്തിനാണ് ഇങ്ങനെ മാധ്യമപ്രവർത്തനം. എന്റെ ഒരുപാട് സുഹൃത്തുക്കൾ മാധ്യമ പ്രവർത്തകർ ഉണ്ട് സത്യസന്ധമായി ജോലി ചെയ്യുന്നവർ ബഹുമാനം ആണ്‌ ഈ ജോലിയോട്.

ദയവുചെയ്ത് എന്നെ പോലുള്ള സാധാരണമനുഷ്യരെ സഹായിച്ചില്ലെകിലും ഉപദ്രവിക്കരുത്. പിന്നെ തെറി വിളിക്കുന്നവരോട് മാത്രം ആയി. കോടികൾ വാങ്ങി കീശയിൽ ഇട്ട് ധൂർത്തു കാണിച്ചിട്ട് മോങ്ങുന്നോ എന്ന് ആണെല്ലോ കൂടുതൽ പറഞ്ഞത്. എങ്കിൽ ആദ്യം ഒന്നറിയുക ഞങ്ങൾ കലാകാരൻമാർ നേരിടുന്ന വലിയ പ്രശ്നങ്ങളും ജോലി ഉള്ളപ്പോൾ മിതമായ കൂലി ഉണ്ടാകും. ചിലപ്പോൾ ജോലി ഒട്ടും ഇല്ലാത്ത അവസ്ഥയും എങ്കിലും ഭൂരിപക്ഷം പേരും ഒരു സങ്കടങ്ങളും ആരോടും പറയില്ല. കാരണം ജനങ്ങൾ കലാകാരന്മാരെ കാണുന്ന കാഴ്ചപ്പാട് വളരെ വലിയ ഒരു നിലയിൽ ആണ്‌ അതിൽ കുറച്ചു പേര് ഒരുപാട് കഷ്ടപ്പെട്ട് ഒരു നല്ല നിലയിൽ എത്തിയിട്ടുണ്ട്. പക്ഷേ ഭൂരിഭാഗം ഞാൻ മുകളിൽ പറഞ്ഞ പ്രശ്നം നേരിടുന്നു സാധാരണ മനുഷ്യർ തന്നെ ആണ് കലാകാരും. ജോലി സമൂഹത്തിനെ രസിപ്പിക്കുക എന്നതാണ് അതുകൊണ്ട് ഇനിയെങ്കിലും നല്ലത് പറഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുതേ ഞാനും ചെറുതായി ജീവിച്ചോട്ടെ. ഇതും മോശമായരീതിയിൽ വ്യാഖ്യാനിക്കരുതേ പ്രിയമുള്ളവരെ. പ്രിയപ്പെട്ടവർ അരങ്ങ് ഒഴിയുന്നു ശ്വാസം കിട്ടാതെ മനുഷ്യൻ ഓടിപായുന്നു ഈ സമയത്തെങ്കിലും നല്ലതായ വാർത്തകൾക്ക് ശ്രമിക്കൂ. എന്നാണ് താരം പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

Related posts