മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം മാലിക്ക് ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂൺ 15 ന് റിലീസ് ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നായിക-നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തേക്കെത്തിയ മീനാക്ഷിയാണ് ചിത്രത്തില്‍ ഫഹദിന്റെ മകള്‍ ആയി എത്തുന്നത്. ഇപ്പോഴിതാ ഫഹദുമൊത്തുള്ള തന്റെ ആദ്യത്തെ സീനിനെക്കുറിച്ച് മീനാക്ഷി പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്. ഉടൻ പണം എന്ന ഗെയിം ഷോയിലൂടെയാണ് താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറുന്നത്. സഹതാരമായ ഡെയിനുമായുള്ള താരത്തിന്റെ അവതാരമാണ് ഈ പരിപാടിക്ക് പ്രേക്ഷക സ്വീകാര്യത ലഭിച്ചത്.
‘മാലിക്കിന്റെ ഷൂട്ടിന് ഞാന്‍ ഭയങ്കര ധൈര്യത്തിലാണ് പോയത്. പക്ഷെ ഫഹദിനെ കണ്ടപ്പോള്‍ കൈയ്യില്‍ നിന്ന് പോയി. ഒന്നാമത് മാലിക്കിന്റെ സെറ്റ് ഗംഭീര സെറ്റ് ആണ്. ഫഹദ് ഫാസില്‍ ഇങ്ങനെ നടന്ന് വരികയാണ്. എന്റെ നെഞ്ച് ഒക്കെ ഇങ്ങനെ പിടക്കാന്‍ തുടങ്ങി. ഞാന്‍ അദ്ദേഹത്തിന്റെ മോളായിട്ടാണ് അഭിനയിക്കുന്നത്. എനിക്ക് പക്ഷെ മോള്‍ എന്നൊന്നും വരുന്നില്ല. ഞാന്‍ മീനാക്ഷി ഫഹദ് ഫാസില്‍ എന്ന രീതിയിലാണ് ചെയ്യുന്നത്. ആദ്യത്തെ രണ്ട് ടേക്ക് കഴിഞ്ഞപ്പോഴേക്കും എനിക്ക് തന്നെ മനസിലായി കൈയ്യില്‍ നിന്ന് പോയെന്ന്,’ മീനാക്ഷി പറഞ്ഞു. ഫഹദിന്റെ കണ്ണില്‍ നോക്കി അഭിനയിക്കാന്‍ പറ്റിയില്ലെന്നും പേടിച്ചിട്ട് എന്തൊക്കെയോ ചിന്തകളായിരുന്നു തനിക്കെന്നും മീനാക്ഷി പറഞ്ഞു. ഫഹദിന്റെ കണ്ണ് നല്ല രസമാണ്. കണ്ണ് തിളങ്ങും. കണ്ണില്‍ നോക്കി അഭിനയിക്കണം. എനിക്ക് അങ്ങനെ കണ്ണില്‍ നോക്കി അഭിനയിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ആ സമയത്ത് നല്ല കോണ്‍ഷ്യസ് ആയിരുന്നു. സ്വാഭാവികമായിട്ടും ആസമയ്ത്ത് പേടിച്ചിട്ട് എന്തൊക്കെയോ ചിന്തകളായിരിക്കും മനസിലൂടെ പോവുക.
രണ്ട് ടേക്ക് കഴിഞ്ഞപ്പോള്‍ ഒരു അസിസ്റ്റന്റ് വന്നിട്ട് പറഞ്ഞു, നീ ഇപ്പോള്‍ ചെയ്യുന്നത് മീനാക്ഷി- ഫഹദ് എന്ന പോലെയാണ്. അങ്ങനെ ചെയ്യരുത്. ഉപ്പയും മോളും ആണ്. അടുത്ത ടേക്കില്‍ എന്തു തോന്നിയാലും എനിക്ക് വിഷയമല്ല എന്ന രീതിയില്‍ പോയി അഭിനയിച്ചു. ബാക്കി ഇനി എന്താണെന്ന് സിനിമ ഇറങ്ങുമ്പോള്‍ അറിയാം. രണ്ട് ടേക്ക് കഴിഞ്ഞപ്പോള്‍ ഞാന്‍ ഫഹദിനോട് സോറി പറഞ്ഞു. പക്ഷെ പുള്ളി പാവമാണ്. പുതുതായി അഭിനയിക്കുന്നവരെ ഒക്കെ അദ്ദേഹം അത്രകണ്ട് കംഫര്‍ട്ട് ആക്കും,’ മീനാക്ഷി പറഞ്ഞു. മാത്രമല്ല, മഹേഷ് നാരായണന്‍ എല്ലാം പെര്‍ഫക്ട് ആയിട്ടേ ചെയ്യൂ. അതുകൊണ്ട് തന്റെ കാരക്ടര്‍ പേടിക്കേണ്ടെന്നാണ് തോന്നുന്നതെന്നും മീനാക്ഷി പറഞ്ഞു.