മലയാളത്തിന്റെ താരരാജാക്കന്മാർക്ക് ഇനിമുതൽ യു എ ഇയുടെ ഗോൾഡൻ വിസ!!

മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയിലെ താര രാജക്കന്മാരും മലയാളികളുടെ അഭിമാനവുമാണ്. വിസ്മയിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ടാണ് ഇരുവരും സിനിമാമേഖലയിൽ ചുവടുറപ്പിച്ചത്. ഇപ്പോൾ ഇതാദ്യമായി മലയാള സിനിമാ താരങ്ങൾക്ക് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കിയിരിക്കുകയാണ്. മോഹൻലാലിനും മമ്മൂട്ടിക്കുമാണ് ഈ ബഹുമതി ലഭിച്ചിരിക്കുന്നത്. യു എ ഇയുടെ ദീര്‍ഘകാല താമസ വിസയാണ് ഗോള്‍ഡന്‍ വിസ. ഇരുവര്‍ക്കും പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് ലഭിക്കുക.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രമുഖര്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇരുവരും ദുബായിലെത്തി ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് അറിയുന്ന വിവരം. ബോളിവുഡിലെ നിരവധി താരങ്ങള്‍ക്ക് മുന്‍പ് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. അതേസമയം മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മലയാളികളുടെ സ്വന്തം മമ്മൂക്ക അഭിനയ രംഗത്ത് അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടിവരുന്ന ഒരു പയ്യന്‍ പിന്നീട് തലമുറകളെ സ്വാധീനിച്ച വ്യക്തിത്വമായി. അടുത്തിടെ ആ ഓര്‍മ്മയുടെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ അലയടിച്ചിരുന്നു. നടന്‍ ബഹദൂറിനൊപ്പം ഒരു ഷോട്ടില്‍ നില്‍ക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്.

Related posts