കെ ജി എഫ് നിർമ്മാതാക്കളും പ്രിഥ്വിയും ഒന്നിക്കുന്നു! വരുന്നത് പാൻ ഇന്ത്യൻ ചിത്രം!

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഇളയ മകനാണ് താരം. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് താരം മലയാളക്കരയുടെ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്ത് വന്നിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനായും ഗായകനായും നിർമ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ കെജിഎഫ് സിനിമയുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് പൃഥ്വിരാജ്. ടൈസൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ലൂസിഫർ, ബ്രോ ഡാഡി, എമ്പുരാൻ എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ഇത്.

എന്റെ നാലാമത്തെ സംവിധാനസംരംഭം. എമ്ബുരാന് ശേഷമുള്ള അടുത്ത ചിത്രം. സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം വീണ്ടും. ഇത്തവണ വലിപ്പമേറും. ഞങ്ങളുടെ വീക്ഷണത്തെ പിന്തുണയ്ക്കാൻ ഇന്ത്യൻ സിനിമയിലെ വമ്പൻ നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് ഒപ്പമുണ്ട്.-പൃഥ്വിരാജ് കുറിച്ചു. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാൻ ഇന്ത്യൻ ചിത്രമായാണ് ഇത് എത്തുക. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നിർമാതാക്കൾ റിലീസ് ചെയ്തു. ചിത്രം സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയിൽ വരുന്ന എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്.

Related posts