മുപ്പത്തിയെട്ടുകാരിയായ തൃഷ ഇപ്പോഴും കോളിവുഡ് സിനിമാലോകത്തെ ക്വീന്‍ ആണ്. സിനിമാ ലോകത്ത് നായികയായി രണ്ട് പതിറ്റാണ്ടോളം തുടരുക എന്നത് ഒരു ചെറിയ കാര്യമല്ല.ആദ്യമായി തൃഷ സിനിമയിലേക്ക് വരുന്നത് 1999 ല്‍ ആണ്. അന്നത്തെ അതേ സൗന്ദര്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന തൃഷയുടെ വിവാഹക്കാര്യത്തില്‍ മാത്രമാണ് ആരാധകര്‍ക്ക് എപ്പോഴും നിരാശ. ഒരിക്കൽ നിശ്ചയം വരെ കഴിഞ്ഞതിന് ശേഷം വിവാഹം മുടങ്ങിപ്പോയ ശേഷം തൃഷ അക്കാര്യം ചിന്തിയ്ക്കുന്നതേയില്ല എന്നാണ് നടിയോട് അടുത്തവൃത്തങ്ങളില്‍ നിന്നും അറിയാൻ കഴിഞ്ഞത്. എന്നാല്‍ തൃഷയുടെ വിവാഹം അടുത്ത വര്‍ഷം ആവുമ്പോഴേക്കും നടന്നേക്കാം എന്ന അഭ്യൂഹമാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്നത്. നടിയും നിര്‍മാതാവുമായ ചാര്‍മി കൗറിന്റെ ട്വീറ്റ് ആണ് അതിന് കാരണം.
തൃഷയുടെ 38 ആം പിറന്നാള്‍ മെയ് 4ന് ആയിരുന്നു. സഹപ്രവര്‍ത്തകരായ സിനിമാക്കാരും ആരാധകരും തൃഷയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചു. എന്നാല്‍ ആശംസയ്‌ക്കൊപ്പം ഒരു മുന്നറിയിപ്പും കൂടെയായിരുന്നു ചാര്‍മി കൗറിന്റെ ട്വീറ്റ് മാത്രം.”പിറന്നാള്‍ ആശംസകള്‍ ബേബീ.. ഇത് ബാച്ചിലര്‍ ആയിട്ടുള്ള നിന്റെ അവസാനത്തെ ജന്മദിനമായിരിയ്ക്കും എന്ന് എനിക്ക് ഉറപ്പ് തോന്നുന്നു” എന്നാണ് ചാര്‍മി കൗറിന്റെ ട്വീറ്റ്. ഈ ട്വീറ്റ് ഒരു പക്ഷെ തൃഷയുടെ വിവാഹക്കാര്യത്തിലുള്ള ചാര്‍മിയുടെ ആഗ്രഹമായിരിയ്ക്കാം. എന്നാല്‍ തൃഷയുടെ ഉറ്റ സുഹൃത്ത് കൂടെയായ ചാര്‍മി വിവാഹത്തെ കുറിച്ച് പറയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടാവണല്ലോ എന്നാണ് ആരാധകരുടെ കണക്കു കൂട്ടലുകള്‍.
ആരായിരിയ്ക്കും തൃഷയുടെ ഭാവി വരന്‍, സിനിമയ്ക്ക് അകത്തുള്ള ആളായിരിയ്ക്കുമോ എന്നൊക്കെയുള്ള ഗൗരവ ചര്‍ച്ചയിലേക്ക് കടന്നിരിയ്ക്കുകയാണ് ആരാധകര്‍. എന്തായാലും ഈ കമന്റിനോടൊന്നും തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015 ല്‍ വരുണ്‍ മണിയന്‍ എന്ന ബിസിനസ്സുകാരനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സൗത്ത് ഇന്ത്യന്‍ ക്യൂന്‍ ആയ തൃഷയുടെ നിശ്ചയം പോലും ആരാധകര്‍ക്ക് ആഘോഷമായിരുന്നു. തുടര്‍ന്ന് വരുണും തൃഷയും ഒരുമിച്ചുള്ള ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. എന്നാല്‍ വിവാഹത്തിലെത്തും മുന്‍പേ ആ ബന്ധം വേര്‍പിരിഞ്ഞു. ശേഷം വീണ്ടും സിനിമയില്‍ സജീവമായ തൃഷ ഹേ ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. മോഹന്‍ലാലിനൊപ്പമുള്ള റാം എന്ന ചിത്രം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുകയാണ്. പൊനിയിന്‍ സെല്‍വന്‍, ഗര്‍ജ്ജനൈ, സതുരംഗ വേട്ടൈ 2, രാണ്‍ഗി എന്നിവയാണ് തൃഷയുടെ ഇനി വരാനിരിയ്ക്കുന്ന സിനിമകള്‍.