തൃഷയാണോ വില്ലത്തി ! അമ്പരന്നു ആരാധകർ

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രം സിനിമാപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. തമിഴ് സിനിമയിലെ എക്കാലത്തേയും മികച്ച പ്രണയകഥകളിലൊന്നായാണ് ചിമ്പുവും തൃഷയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം അറിയപ്പെടുന്നത്. ചിത്രത്തിലെ എല്ലാ രംഗങ്ങളും പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു.തൃഷ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. ജെസി എന്ന പേര് ഇന്നും തൃഷ എന്ന പേരിനൊപ്പം ആരാധകര്‍ ചേര്‍ത്തുവെക്കുന്ന പേരാണ്. ജെസി എന്ന പേര് സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരായി മാറിയിട്ടുണ്ട്. തൃഷ തന്റെ കഥാപാത്രത്തെ ഓര്‍ത്ത് ചിത്രം പുറത്തിറങ്ങുന്നത് വരെ പേടിച്ചിരുന്നു എന്നതാണ് സത്യം.

ചിത്രത്തിന്റെ സംവിധായകന്‍ ഗൗതം മേനോന്‍ ഏഷ്യാവില്ലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. തൃഷ ജെസി എന്ന കഥാപാത്രത്തെ ആളുകള്‍ വില്ലത്തിയായി കാണുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്ന് ഗൗതം മേനോന്‍ പറഞ്ഞു. തൃഷയെ പിന്നീട് സംസാരിച്ചാണ് താന്‍ ആശ്വസിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. തൃഷയായിരുന്നു ”വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ജെസിയെ അവതരിപ്പിച്ചത്. ആളുകള്‍ എന്നെ വെറുക്കും അവര്‍ എന്നെ വില്ലനായി കരുതും എന്നായിരുന്നു റിലീസിന് രണ്ട് ദിവസം മുമ്പ് പടം കണ്ട തൃഷ പറഞ്ഞത്. തൃഷയ്ക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. പേടിക്കാതിരിക്കൂ എന്ന് ഞാൻ പറഞ്ഞു. ജെസിയെ ഒരുപാട് സ്ത്രീകള്‍ ഐഡന്റിഫൈ ചെയ്യും എന്ന് ഗൗതം മേനോന്‍ പറയുന്നു. അതൊരു മോശം കാര്യമല്ല. നീ തീരുമാനമെടുത്തത് നിന്റെ കുടുംബത്തിന് വേണ്ടിയാണ് എന്ന് പറഞ്ഞാണ് അവരെ സമാധാനിപ്പിച്ചതെന്നും ഗൗതം മേനോന്‍ പറഞ്ഞു.

തൃഷ വീണ്ടും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയത് വര്‍ഷങ്ങള്‍ക്ക് ശേഷം 96ലെ ജാനുവായി എത്തികൊണ്ടാണ്. തൃഷയുടേതായി നിരവധി സിനിമകൾ പുറത്തിറങ്ങാനിരിക്കുന്നു . തൃഷയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമകൾ പൊന്നിയിന്‍ സെല്‍വന്‍, രംഗി, സതുരംഗ വേ്‌ട്ടൈ 2 എന്നിവയും കൂടാതെ മലയാള സിനിമ റാമും ആണ്.

Related posts