കോവിഡ് കാലത്തെ സേവനത്തിന് നഴ്‌സുമാർക്ക് ആദരവുമായി ” അ ” !

കോവിഡ് എന്ന മഹാമാരി ലോകം മുഴുവനും കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ചിട്ടിപ്പോൾ ഒരു വർഷം കഴിഞ്ഞിട്ടും ഈ മഹാമാരിയുടെ ഭീകരത ഇന്നും അവസാനിച്ചിട്ടില്ല. കോടിക്കണക്കിനു രോഗബാധിതരും ലക്ഷകണക്കിന് മരണവുമാണ് ലോകത്ത് ആകമാനം റിപ്പോർട്ട് ചെയ്തത്. സാധാരണക്കാർ മുതൽ വി വി ഐ പികൾ വരെ കോവിഡ് മൂലം ബുദ്ധിമുട്ടുന്ന കാലമായിരുന്നു കടന്നു പോയത്. നമ്മുടെ നാട്ടിൽ ഉൾപ്പടെ കോവിഡ് നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണ്ണമായും തുടച്ചു മാറ്റുവാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. ഇക്കാലയളവിൽ രോഗബാധിതരുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരെ കുറിച്ച് ചിന്തത്തിച്ചിട്ടുണ്ടോ?

ഈ കോവിഡ് കാലത്ത് ത്യാഗം അനുഭവിക്കുന്ന നഴ്‌സുമാർക്ക് ആദരവ് പ്രകടിപ്പിച്ചു പുറത്തിറങ്ങിയ മ്യൂസിക്കൽ ആൽബമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. കൂവാ മീഡിയയുടെ ബാനറിൽ ഷിക്തൻ മഠത്തിൽ സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിന്റെ പേര് “അ” എന്നാണ് . ഹരി ടി കെ യുടെ വരികൾക്ക് ഷൈജു അവറാൻ സംഗീതം നൽകിയിരിക്കുന്നു. ശരത് ശശിയുടെ ശബ്ദത്തിലാണ് ഈ ആൽബം പുറത്ത് വന്നിരിക്കുന്നത്. ആഷിഷ് കണ്ണനുണ്ണിയും ആര്യനന്ദയുമാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. ആൽബം പുറത്തുവന്നു നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർക്കിടയിൽ വലിയൊരു സ്വീകാര്യത നേടികഴിഞ്ഞു.

Related posts