പുതുവര്‍ഷത്തില്‍ യാത്രക്കാർക്ക് അനുകൂല ഇളവുകളുമായി ഖത്തര്‍ എയര്‍വേസ്.പുതിയ ഇളവുകള്‍ പ്രകാരം, ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെ അവസാന വാക്ക് യാത്രക്കാരേന്റതാകും. ടിക്കറ്റുകളിലെ യാത്രാ തീയതി എത്ര തവണ വേണമെങ്കിലും മാറ്റാം. അതോടൊപ്പം പ്രത്യേക ഫീ ഇല്ലാതെ തന്നെ റീഫണ്ട് നേടാനും പുതിയ ഓഫറില്‍ അവസരമുണ്ടാകും.2021 ഏപ്രില്‍ 30നുമുമ്ബ് ഇഷ്യൂ ചെയ്ത ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ബാധകമാവുക.
2021 ഡിസംബര്‍ 31നകം യാത്ര പൂര്‍ത്തീകരിക്കുകയും വേണം. സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഖത്തര്‍ എയര്‍വേസിെന്റ പുതിയ പോളിസി.കൂടാതെ qatarairways.com വഴി യാത്ര ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും 10 ശതമാനം അധികമൂല്യമുള്ള ട്രാവല്‍ വൗച്ചറിനായി ടിക്കറ്റ് കൈമാറാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
ഉപഭോക്താക്കള്‍ ഒാണ്‍ലൈനില്‍ അപേക്ഷിക്കുന്നതോടെ 48 മണിക്കൂറിനുള്ളില്‍ വൗച്ചര്‍ ലഭിക്കുകയും ചെയ്യും.കോവിഡ്-19 കാരണം മുടങ്ങിയ യാത്രകള്‍ക്ക്, പിഴ കൂടാതെ സൗജന്യ നിരക്കില്‍ ടിക്കറ്റുകളില്‍ മാറ്റം വരുത്താനുള്ള അവസരമാണ് പുതിയ പോളിസി നല്‍കുന്നതെന്ന് ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.