ആദ്യമായി എമ്മി പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ട്രാൻസ് വുമൺ!

73ാമത് എമ്മി പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് നോമിനേഷനുകൾ പ്രഖ്യാപിച്ചത്. മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത് പോസ് ടെലിവിഷന്‍ സീരീസിലെ താരം എം.ജെ. റോഡ്രിഗസ് ആണ്. ഒരു ട്രാന്‍സ് വുമണിന്റെ പേര് മികച്ച നടിയ്ക്കുള്ള എമ്മി പുരസ്‌കാരത്തിന് നിര്‍ദേശിക്കപ്പെടുന്നത് ആദ്യമായാണ്.

എം.ജെ. റോഡ്രിഗസ് നോമിനേഷന്‍ ചെയ്യപ്പെട്ടത് പോസിലെ ബ്ലാങ്ക എവാഞ്ചെലിസ്റ്റ എന്ന കഥാപാത്രത്തിനാണ്. റോഡ്രിഗസിനൊപ്പം, ഉസോ അബുദ (ഇന്‍ ട്രീറ്റ്‌മെന്റ്), ഒലിവിയ കോള്‍മാന്‍ (ദ ക്രൗണ്‍), എലിസബത്ത് മോസ് (ദ ഹാന്‍ഡ് മേഡ് ടേല്‍), ജൂര്‍ണീ സ്‌മോളെറ്റ് (ലവ് ക്രാഫ്റ്റ് കണ്‍ട്രി) എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

പോസില്‍ റോഡ്രിഗസിനൊപ്പം അഭിനയിച്ച ബില്ലി പോര്‍ട്ടറും മികച്ച നടനുള്ള പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണത്തെ എഫ്.എക്‌സ് സീരീസ് കാറ്റഗറിയില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ട ഒരേ ഒരു നടനും ബില്ലി പോര്‍ട്ടര്‍ ആയിരുന്നു.

Related posts