നാരദനോടൊപ്പമുള്ള തന്റെ യാത്ര കഴിഞ്ഞു : വൈറലായി ടോവിനോയുടെ കുറിപ്പ് !

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് നാരദൻ. ഉണ്ണി ആറിന്റെ തിരക്കഥയിൽ ഉള്ള ചിത്രമാണിത്. യുവനടൻ ടോവിനോ തോമസ് പ്രധാന കഥാപാത്രത്തിലെത്തുന്ന ഈ സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. നാരദനോടൊപ്പമുള്ള തന്റെ യാത്ര കഴിഞ്ഞുവെന്നാണ് സിനിമയെക്കുറിച്ച് ടോവിനോ തോമസ് സോഷ്യൽ മീഡിയയയിൽ കുറിച്ചത്. കൂടാതെ താരം തന്റെ സിനിമയിലെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ടൊവിനോ താൻ മുൻപ് ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും പറഞ്ഞു.

ചിത്രം നിര്‍മ്മിക്കുന്നത് സന്തോഷ് ടി കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്.ടൊവിനോ തോമസ് മായാനദിക്കും വൈറസിനും ശേഷം അഭിനയിക്കുന്ന ആഷിഖ് അബു ചിത്രമാണ് ‘നാരദന്‍’. യുവനടി അന്ന ബെന്‍ കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള എന്നീ സിനിമകള്‍ക്ക് ശേഷം നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഇതിന്. ടൊവിനോ തന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത് ആഷിഖ് അബുവിനും ഉണ്ണി ആറിനുമൊപ്പമുള്ള ചിത്രവും പിന്നെ ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചു കൊണ്ടാണ് .

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബെന്നി കട്ടപ്പനയാണ്. റോണക്‌സ് സേവ്യര്‍ ആണ് മേക്കപ്പ്. ഒപിഎം ഡ്രീം മില്‍സിന്റെ ബാനറിൽ തീയറ്റർ റിലീസായായിരിക്കും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ക്യാമറ കൈകാര്യം ചെയ്യുന്നത് ജാഫര്‍ സാദിഖ് ആണ്. ശേഖര്‍ മേനോന്‍ സംഗീത സംവിധാനവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. മഷര്‍ ഹംസയാണ് കോസ്റ്യൂമും ഗോകുല്‍ ദാസ് ആര്‍ട്ടും ചെയ്യും. ചിത്രം 2021ന് വിഷു റീലീസായി തിയറ്ററിൽ എത്തിക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്.

Related posts