യുവ നടൻ ടൊവിനോ തോമസ് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ്. അദ്ദേഹം സിനിമാരംഗത്ത് തുടക്കം കുറിച്ചത് വില്ലൻ വേഷങ്ങളിലൂടെയും സഹനടനായും ആണെങ്കിലും വളരെ വേഗത്തിൽ തന്നെ അദ്ദേഹം നായകനായി പ്രേക്ഷകഹൃദയത്തിൽ ഇടം നേടി. താരം 2012ൽ പ്രഭുവിന്‍റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് എന്നു നിന്‍റെ മൊയ്തീൻ എന്ന 2015ൽ പുറത്തിറങ്ങിയ സിനിമയിലൂടെയാണ്. അദ്ദേഹത്തെ നായകനിരയിലേക്ക് ഉയര്‍ത്തിയത് എഞ്ചിനീയർ തേജസ് വര്‍ക്കി എന്ന 2016ൽ പുറത്തിറങ്ങിയ ഗപ്പി എന്ന സിനിമയിലെ കഥാപാത്രമാണ്. തുടർന്ന് മായാനദി, ഗോദ, തീവണ്ടി എന്നിങ്ങനെ പതിനഞ്ചോളം സിനിമകളിൽ നായകവേഷം ചെയ്തിട്ടുണ്ട്. മറ്റു സിനിമകളിൽ വില്ലനായും സ്വഭാവ നടനായുമൊക്കെ ഇതിനിടയിൽ അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹം വനിതാദിനത്തോടനുബന്ധിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രം ഇപ്പോഴിതാ വൈറലായിരിക്കുകയാണ്. താരം എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനം ആശംസിച്ചിരിക്കുന്നത് അമ്മ ഷീലയുടേയും ഭാര്യ ലിഡയയുടേയും സഹോദരിയുടേയും സഹോദന്‍റെ ഭാര്യയുടേയും ഒപ്പമിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ്. താരത്തിന്റെ ചിത്രത്തിന് താഴെ മകൾ ഇസയും കൂടി ഒപ്പം വേണമായിരുന്നു എന്നുൾപ്പെടെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ടോവിനോ സിനിമാ നടൻ ആയിട്ടുമാത്രമല്ല സമൂഹത്തിലേക്കിറങ്ങിയും ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുള്ളയാളാണ്.
ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നവയായിരുന്നു ടൊവിനോ കേരളത്തിലെ പ്രളയകാലത്ത് ചെയ്ത പ്രവർത്തനങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുകൊണ്ട്തന്നെ സര്‍ക്കാരിന്‍റെ സാമൂഹിക സന്നദ്ധസേനയുടെ അംബാസിഡറായി അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ടോവിനോയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ മിന്നൽ മുരളി, കുറുപ്പ്, കള, നാരദൻ, കാണേ കാണേ എന്നിവയാണ്. ടോവിനോയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ ഫോറൻസിക്, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയവയാണ്.