ടോവിനോയ്ക്ക് കോവിഡ്! ഉടൻ തിരിച്ചു വരുമെന്ന് താരം.

പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച താരമാണ് ടോവിനോ തോമസ്. സഹ താരമായും വില്ലനായും നായകനായും വളരെ വ്യത്യസ്തമായ വേഷ പകർച്ചകൾ കൊണ്ട് താരം മലയാളികളുടെ മനം കവർന്നു. തീവണ്ടിയിലെ ബിനീഷും എന്ന് നിന്റെ മൊയ്തീനിലെ അപ്പുവും ഗോദയിലെ ആഞ്ജനേയ ദാസും മലയാളികൾക്ക് വളരെ ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്. എന്നാൽ ഇപ്പോൾ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ നിരീക്ഷിണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്തമാക്കി.

‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങളുമില്ല. കുറച്ച്‌ ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു’, ടൊവിനോ കുറിച്ചത്. കളയാണ് ടോവിനോയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കുറുപ്പ്, മിന്നൽ മുരളി നാരദൻ തുടങ്ങി നിര്വാശി ചിത്രങ്ങളാണ് ടോവിനോയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Related posts