ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലെന്ന് ടൊവിനോയോട് ചാക്കോച്ചൻ!

മലയാള സിനിമയിൽ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നല്‍കുന്ന യുവതാരമാണ് ടൊവിനോ തോമസ്. ടൊവിനോ തന്റെ വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ആരാധകർക്കുവേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Tovino Thomas - Wikipedia

ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ടൊവിനോ പങ്കുവച്ച പുതിയ വീഡിയോ ആണ്. വീഡിയോയില്‍ നമുക്ക് കാണാനാവുന്നത് കിടന്ന കിടപ്പില്‍ മുന്നിലേക്ക് ഉയര്‍ന്നു കുതിച്ച്‌ എണീറ്റ് കൂളായി നടന്നു പോവുന്ന ടൊവിനോയെ ആണ്. വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത് പ്രമുഖ സിനിമാതാരങ്ങളടക്കം നിരവധി പേരാണ്. “നിനക്ക് പിരാന്താടാ, അടിപൊളി” എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്. “ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല,” എന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി കമന്റ് ചെയ്തിരിക്കുന്നത്. ശരിക്കും നിങ്ങള്‍ക്ക് മിന്നലടിച്ചായിരുന്നോ?, മിന്നല്‍ ടൊവിനോ തുടങ്ങിയ കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.

Mollywood Movie Actor Tovino Thomas Biography, News, Photos, Videos |  NETTV4U

24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത മിന്നൽ മുരളി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആരവങ്ങൾ ഒഴിയുന്നില്ല. പുതിയ നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’യുടെ സ്ഥാനം. ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നുകൊണ്ടാണ് ചിത്രം ഒന്നാമതെത്തി നിൽക്കുന്നത്.ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. മലയാള സിനിമാ മേഖല ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷൻ സാധ്യതകളെ ഉപയോ ഗപ്പെടുത്തിയാണ് ദേശി സൂപ്പർ ഹീറോ എത്തിയത്. മാർവ്വൽ സ്റ്റുഡിയോസ് മുരളിയെ ഏറ്റെടുക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.

Related posts