സിനിമയില്‍ വരുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ഇവിടെ നിലനില്‍ക്കുന്നത്! വൈറലായി ടോവിനോയുടെ വാക്കുകൾ!

ടോവിനോ തോമസ് മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. യാതൊരുവിധ ബാക്ക് സപ്പോർട്ടും ഇല്ലാതെ സിനിമയിലേക്ക് എത്തി പിന്നീട് സ്വന്തം അഭിനയ പാടവം കൊണ്ട് താരം മുൻനിര യുവ താരമായി മാറി. ഇപ്പോഴിതാ കഴിവില്ലാതെ നെപ്പോട്ടിസം മാത്രം വെച്ചോണ്ട് മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് പറയുകയാണ് ടൊവിനോ. സ്റ്റാർ കിഡ്‌സിന് ചിലപ്പോള്‍ ഒരു സ്റ്റാര്‍ട്ടിങ് കിട്ടിയേക്കാം. സിനിമയില്‍ വരുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. അവിടെ എല്ലാവരും തുല്യരാണ്. സ്റ്റാര്‍ കിഡ്‌സിന് അവരുടേതായ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും മലയാളസിനിമയിലേക്ക് വരുന്നതിനെക്കാള്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിലാണെന്നും ടൊവിനോ പറഞ്ഞു.

മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ കഴിവില്ലാതെ നെപ്പോട്ടിസം മാത്രം വെച്ചോണ്ട് ആരെങ്കിലും നിലനില്‍ക്കുമെന്ന് തോന്നിയിട്ടുണ്ടോ. താല്‍പര്യവും കഴിവും ഹാര്‍ഡ്‌വര്‍ക്കുമില്ലാതെ ഇവിടെ നില്‍ക്കാനാവില്ല. ബോളിവുഡില്‍ കാണുന്നത് കൊണ്ടാവും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരുന്നത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെയാണ് ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ വന്നത്. പക്ഷേ സ്റ്റാര്‍ കിഡ്‌സിന് അവരുടെ മാതാപിതാക്കളുടെ പേര് കളയാതെ ഇരിക്കണം. പിന്നെ അവര്‍ എത്ര നന്നായി ചെയ്താലും കമ്പാരിസന്‍ വരും. എന്തെങ്കിലും അച്ചീവ് ചെയ്താല്‍ ഇന്നയാളുടെ മോനല്ലേ എന്ന ചോദ്യം വരും. ഈ പറയുന്ന ബാലന്‍സിങ് അവിടെയുമുണ്ട്.

അവര്‍ക്ക് എന്തെങ്കിലും നേട്ടം ഉണ്ടാവുന്നുണ്ടെങ്കില്‍ അതുപോലെ വിഷമങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്,’ ടൊവിനോ പറഞ്ഞു. സാധാരണ ബാക്ക്ഗ്രൗണ്ടില്‍ നിന്ന് സിനിമയിലേക്ക് വരുന്നവര്‍ക്ക് ഉണ്ടാകുന്ന ആഗ്രഹവും എക്‌സൈറ്റ്‌മെന്റും സ്റ്റാര്‍ കിഡ്‌സിന് ഉണ്ടാവില്ലെന്നാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.‘ഇപ്പോഴുള്ള ആക്‌റ്റേഴ്‌സിന്റെ മക്കളെ ഞങ്ങളുടെ അത്ര സിനിമ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ടാവില്ല. ഞങ്ങള്‍ക്ക് സിനിമ സ്വപ്‌നമായിരുന്നു. അവര്‍ക്ക് അങ്ങനെ ഉണ്ടാവണമെന്നില്ല. അവര്‍ക്ക് നമ്മുടെയത്ര താല്‍പര്യം വരാന്‍ സാധ്യതയില്ല. കാരണം അവര്‍ ജനിക്കുമ്പോള്‍ മുതല്‍ ഇതൊക്കെ കണ്ട് വളരുകയാണ്. നമ്മുടെ വീട്ടിലും നാട്ടിലും ഇല്ലാത്ത സാധനമാണ് സ്വപ്‌നമായിട്ട് വരിക. അപ്പോഴേ അതിലേക്ക് യാത്ര ചെയ്യുകയുള്ളൂ. അത് നമുക്ക് കിട്ടി കഴിയുമ്പോഴുണ്ടാകുന്ന എനര്‍ജിയൊക്കെ അവര്‍ക്ക് മിസിങ്ങാണ്. സാധാരണക്കാരനാണ് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പം, എന്ന് ഷൈന്‍ പറഞ്ഞു.

Related posts