മലയളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ടോവിനോ തോമസും കീർത്തി സുരേഷും. ബാല താരമായാണ് കീർത്തിയുടെ സിനിമ അരങ്ങേറ്റം. അച്ഛനെയാണെനിക്ക് ഇഷ്ടം കുബേരൻ തുടങ്ങിയ ചിത്രങ്ങളിൽ താരം ബാലതാരമായി എത്തിയിരുന്നു. എന്നാൽ ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരമാണ് കീർത്തി. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടോവിനോയുടെ അരങ്ങേറ്റം. നായകനായും വില്ലനായും സഹതാരമായും താരം മലയാളികളെ വിസ്മയിപ്പിച്ചു. എന്ന് നിന്റെ മൊയ്‌തീൻ മായനദി ലൂക്ക ഗപ്പി ഗോദ എന്നീ ചിത്രങ്ങളിലൂടെ താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി മാറി. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ഇന്ന് പാൻ ഇന്ത്യൻ ലെവൽ നായകനായി ടോവിനോ വളർന്നു.
ഇപ്പോഴിതാ ടൊവിനോയും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ‘വാശി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം പാക്കപ്പായതായി ടൊവിനോ തോമസ് തന്നെയാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. വാശിയെ ഓര്‍മയിലെടുത്ത് വെക്കാന്‍ പറ്റിയ അനുഭവമാക്കി മാറ്റിയതിന് സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും നന്ദി. ഇന്നത്തെ കാലത്ത് ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയത്തെയാണ് സിനിമ ചിത്രീകരിക്കുന്നത്. വൈകാതെ അത് നിങ്ങളിലേക്കെത്തും,” ടൊവിനോ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്.
ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. നിതിന്‍ മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.