സീനിയറായ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. ഒരു സമയത്ത് ആരും എന്നെ വിളിച്ചിട്ടില്ല! മനസ്സ് തുറന്ന് ടോവിനോ!

യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ അഭിനയ പാടവം കൊണ്ടും ഡെഡിക്കേഷൻ കൊണ്ടും മുൻ നിര നായകസ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ സിനിമയിലേക്ക് എത്തുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, എ ബി സി ഡി, സ്റ്റൈൽ, ഗപ്പി, തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ താരം മലയാളികൾക്ക് സമ്മാനിച്ചു. കോമെഡിയും ആക്ഷനും വില്ലനിസവുമൊക്കെ തനിക്ക് അനായാസം ചെയ്യുവാൻ സാധിക്കുമെന്നും താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ . എന്നാല്‍ ഇതുവരെ സീനിയറായ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാനായിട്ടില്ലെന്ന് പറയുകയാണ് ടൊവിനോ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ തന്റെ അഭിനയജീവിതത്തെ കുറിച്ച് മനസ് തുറന്നത്.

Tovino Thomas Productions: Tovino Thomas takes to social media to announce  his own production company | Malayalam Movie News - Times of India

സീനിയറായ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. ഒരു സമയത്ത് ആരും എന്നെ വിളിച്ചിട്ടില്ല. പിന്നീട് ഒരു സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ മറ്റ് സിനിമകളുടെ തിരക്കിലായതുകൊണ്ടാവാം. പിന്നെ വിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും മറ്റ് സിനിമകളുടെ കഥ കേട്ട് ആ ടീമിന്റെ ഭാഗമായി മാറിയിരുന്നു. അങ്ങനെയൊരു എത്തിക്‌സ് കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാന്‍. അത് എന്നെ അറിയാവുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്,’ ടൊവിനോ പറഞ്ഞു.

Tovino Thomas' Minnal Murali look out- Cinema express

2021 ല്‍ വളരെ ഹാപ്പിയാണ്. കള എന്ന സിനിമ ചെയ്യാന്‍ പറ്റി. അതില്‍ ഞാന്‍ ആന്റി ഹീറോയാണ്. ഒരുപാട് ലെയേഴ്‌സ് ഉള്ള ക്യാരക്ടര്‍ ആണ് അതില്‍. എന്റെ കഴിവിന്റെ പരമാവധി അതില്‍ ശ്രമിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന്റെ സമയത്ത് ചിന്തിച്ചപ്പോള്‍ കുറെ പൊളിച്ചെഴുത്ത് വേണമെന്ന് തോന്നയിരുന്നു. ആ പൊളിച്ചെഴുത്തുകളുടെ ഭാഗമാണ് കള എന്ന് പറയുന്ന സിനിമ,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ റീലീസ് ചെയ്തത്. കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലോകമെമ്പാടു നിന്നും ലഭിക്കുന്നത്.

Related posts