കോവിഡ് രണ്ടാംതരംഗം ആരോഗ്യമേഖലയ്ക്കും പൊതുജനങ്ങൾക്കും വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ വെല്ലുവിളിയെ നേരിട്ടുകൊണ്ട് ആരോഗ്യമേഖല മുന്നോട്ടുപോകുന്നതിനിടെയാണ് രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും ഡോക്ടര്‍മാര്‍ക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മറ്റു ജീവനക്കാർക്കും അതിക്രമങ്ങള്‍ നേരിടേണ്ട സാഹചര്യമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇപ്പോഴിതാ ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ് എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരെയും ഓര്‍മ്മിപ്പിച്ചത്.
ഇപ്പോൾ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമാണ് കൊവിഡ് രോഗികള്‍ മരിക്കുന്ന സാഹചര്യങ്ങളിൽ ബന്ധുക്കളുടെ കൈയേറ്റത്തിന് പലപ്പോഴും ഇരയാവുന്നത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അവിടുത്തെ ഡോക്ടര്‍മാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.