ഒരു പ്രണയരംഗത്തെ വൃത്തികേടായി കാണുന്നത് എന്തിനാണ്? ഇന്റിമേറ്റ് സീനുകളെ കുറിച്ചു ടോവിനോ

നടൻ ടൊവിനോ തോമസ് യുവമലയാളികളുടെ നെഞ്ചിടിപ്പാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് താൻ സിനിമയിൽ ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നത് ഒരു ബുദ്ധിമുട്ടാവാറില്ലെ എന്ന് നിരവധി പേർ പല അഭിമുഖങ്ങളിലായി ചോദിച്ചിട്ടുണ്ടെന്ന് ടോവിനോ പറയുന്നു. കപട സദാചാരത്തിന്റെ കാഴ്ച്ചയിലൂടെ അതിനെ കാണുന്നത് കൊണ്ടാണ് അത്തരം ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാവുന്നതെന്നും ടൊവിനോ പറയുന്നു. ടൊവിനോ ഇക്കാര്യം സൂചിപ്പിച്ചത് തന്റെ പുതിയ ചിത്രമായ കളയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ വെച്ചാണ്. സിനിമയിൽ വയലൻസ് കാണിക്കുന്ന സീനുകൾ എല്ലാവരും കൈയ്യടിച്ച് കാണുകയും. അതേസമയം കെട്ടിപിടിക്കുന്നതോ, ഉമ്മ വെക്കുന്നതോ ആയ സീനുകൾ വരുമ്പോൾ കണ്ണുപൊത്തുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ മനസിലായിട്ടില്ല എന്നും ടോവിനോ കൂട്ടിച്ചേർത്തു.

രണ്ട് പേർ തമ്മിലുള്ള പ്രണയ രംഗത്തെ വൃത്തികേടായി കാണുകയും ഒരാളെ കൊല്ലുന്ന സീനിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്തിനാണ്. അതുകൊണ്ട് തന്നെ കളയിലെ ഇന്റിമേറ്റ് സീനിന്റെ മേക്കിങ്ങ് വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്. അത്തരം സീനുകൾ എങ്ങിനെയാണ് ചിത്രീകരിക്കുന്നതെന്ന് പ്രേക്ഷകർക്ക് മനസിലാകാൻ വേണ്ടിയാണ് അതെന്നും ടൊവിനോ വ്യക്തമാക്കി. ഈ മേക്കിങ് വീഡിയോ സിനിമയുടെ റിലീസിന് ശേഷം സമൂഹമാധ്യമത്തിൽ പങ്കുവെക്കും എന്നും ടോവിനോ പറഞ്ഞു. ഒരിക്കലും ഇന്റിമേറ്റ് സീനുകളുടെ സമയത്ത് നടനെയും നടിയെയും ഒരു മുറിയിലാക്കി ക്യാമറ വെച്ച് റോൾ ചെയ്ത് എന്തെങ്കിലും കാണിച്ചോ എന്ന് പറഞ്ഞ് ഓടിപോകുന്ന പരിപാടിയല്ല. ഇത് സിനിമയിലെ മറ്റ് സീനുകൾ പോലെ തന്നെ കോറിയോഗ്രഫി ചെയ്തിട്ടുള്ള സീനുകളാണ്-ടോവിനോ വ്യക്തമാക്കി.

Related posts