പ്രേക്ഷകരുടെ പ്രിയപ്പെട്ട സുജാതയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി ടോഷ്!

അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും.

Chandra Lakshman wedding: Swantham Sujatha actors Chandra Lakshman and Tosh  Christy get hitched; see pics - Times of India

ഇപ്പോൾ താരങ്ങൾ ചന്ദ്രയുടെ ജന്മദിനം ആഘോഷമാക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ചന്ദ്രയെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് കേക്ക് മുറിച്ചതിന് ശേഷം ഒരു സർപ്രൈസ് ഗിഫ്റ്റും ടോഷ് നൽകിയിരുന്നു.

Chandra Lakshman wedding: "I recently shot for Tosh's on-screen wedding  helping him tie the knot as his sister; which fiance will do this?" quips  bride-to-be Chandra Lakshman - Times of India

അയ്യർ വിഭാഗത്തിൽ ജനിച്ച ചന്ദ്ര ലക്ഷ്മൺ തമിഴ് കലർന്നാണ് സംസാരിക്കാറുള്ളത്. നടിയുടെ വീട്ടിൽ വെച്ച് നടത്തിയ ആഘോഷത്തിൽ കുടുംബാംഗങ്ങളെല്ലാം തമിഴിലാണ് സംസാരിച്ചത്. ഞങ്ങളുടെ വിവാഹ ചടങ്ങുകൾക്കിടയിൽ തന്റെ കൈ തട്ടി ചന്ദ്രയുടെ മൂക്കുത്തി വീണ് പോയിരുന്നതായി ടോഷ് പറയുന്നു. എന്നാൽ അങ്ങനെയല്ല നടന്നത്. വിവാഹത്തിന്റെ അന്ന് ടോഷ് തന്നെ അടിച്ചതാണെന്നും അന്നേരം എന്റെ മൂക്കുത്തി നാല് പീസായി തെറിച്ച് പോയതാണെന്നും ചന്ദ്ര പറയുന്നു. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ചന്ദ്ര ലക്ഷ്മൺ. ചില സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. സീരയലിൽ നിന്നും ബ്രേക്ക് എടുത്ത് അത്ര സജീവമല്ലായിരുന്ന സമയത്തും സോഷ്യൽ മീഡിയകളിലൂടെ ചന്ദ്ര തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും മിനിസ്‌ക്രീനിൽ സജീവമാവുകയാണ് ചന്ദ്ര ലക്ഷ്മൺ.

Related posts