അടുത്ത കുഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടേ ഉള്ളൂ! പ്രേക്ഷകരുടെ സ്വന്തം സുജാത പറഞ്ഞത് കേട്ടോ!

അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ ചന്ദ്ര ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയതിനെ കുറിച്ചും, ഡിസ് ചാർജ് ആയി വരുമ്പോൾ വീട്ടിൽ നൽകിയ സർപ്രൈസും എല്ലാം പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് ടോഷ് ക്രിസ്റ്റി. ചന്ദ്ര അറിയാതെ വീട്ടിലെ മുറി ഡെക്രേറ്റ് ചെയ്യുക എന്നതായിരുന്നു ആദ്യത്തെ പണി. സ്വന്തം സുജാത സീരിയൽ ടീമിലെ ആർട്ടിൽ പ്രവൃത്തിക്കുന്നവരാണ് റൂം അലങ്കരിക്കാൻ ടോഷിനെ സഹായിച്ചത്. എല്ലാം സെറ്റ് ചെയ്ത് ചന്ദ്രയെയും കുഞ്ഞിനെയും കൂട്ടി വരാനായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

ഹോസ്പിറ്റലിൽ ചന്ദ്രയെ പരിപാലിച്ച ഡോക്ടറിനും നഴ്‌സുമാർക്കും എല്ലാം ഒപ്പം നിന്ന് വീഡിയോസും സെൽഫിയും എടുത്തു. ഒരു സെലിബ്രിറ്റി ജാഡയും ഇല്ലാത്ത പേഷ്യന്റ് ആയിരുന്നു ചന്ദ്ര എന്ന് ഡോക്ടർ പറയുന്നു. സെൽഫി എടുക്കുന്നതിന് ഇടയിൽ നഴ്‌സുമാരാണ് അടുത്ത കുഞ്ഞിനെ കുറിച്ച് ചന്ദ്രയോടും ടോഷിനോടും ചോദിച്ചത്. അടുത്ത കുഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടേ ഉള്ളൂ എന്ന് ചന്ദ്ര പറഞ്ഞപ്പോൾ, ആദ്യത്തെ കുഞ്ഞ് വന്നതിന്റെ എല്ലാം കഴിയട്ടെ എന്നായിരുന്നു ചന്ദ്രയുടെ പ്രതികരണം.

ഒരുമിച്ച് ആവുമ്പോൾ കുഞ്ഞുങ്ങൾ ഒന്നിച്ച് കളിച്ച് വളർന്നോളും എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു നഴ്‌സ് ഉപദേശിച്ചു. ശേഷം വീട്ടിലെത്തിയ ചന്ദ്രയെയും കുഞ്ഞിനെയും അമ്മ ആരതി ഉഴിഞ്ഞ് സ്വീകരിച്ചു. ചിരിച്ചുകൊണ്ടാണ് വാവ വീട്ടിലേക്ക് കടന്നത്. വീട്ടിൽ പരിചയമില്ലാത്ത ഷൂസ് കണ്ട് ചന്ദ്ര ചോദിച്ചപ്പോൾ തന്നെ സർപ്രൈസ് പൊളിയുമോ എന്ന് ടോഷ് കരുതിയിരുന്നുവത്രെ. എന്നാൽ എന്തോ സർപ്രൈസ് ഉണ്ടാവും എന്ന് തനിയ്ക്ക് ഇന്നലെ തോന്നിയിരുന്നുവെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല എന്നാണ് റൂമിൽ കയറി എല്ലാം കണ്ടപ്പോൾ ചന്ദ്ര ലക്ഷ്മൺ പറഞ്ഞത്.

Related posts