തൂഫാനുമായി ഫർഹാൻ അക്തർ !

രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന തൂഫാന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഫർഹാൻ അക്തർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ബോക്സറുടെ വേഷത്തിലാണ് ഫർഹാൻ അക്തർ പ്രത്യക്ഷപ്പെടുന്നത്. മൃണാൾ താക്കൂർ, പരേഷ് റാവൽ , സുപ്രിയ പഥക് കപൂർ, ഹുസ്സൈൻ ദലാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.


ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അൻജു രാജബാലിയാണ്. മെയ് 21 തൂഫാൻ പ്രദർശനതിനെത്തും. ആമസോൺ പ്രൈം വഴി ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.

നടൻ ഫർഹാന് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം പറ്റിയത് വാർത്തയായിരുന്നു. ഫർഹാനും രാകേഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഈ കൂട്ടുകെട്ട് ആദ്യം ഒന്നിച്ചത് ,അത് ലറ്റ് മിൽഖാ സിംഗിന്റെ കഥ പറഞ്ഞ ഭാഗ്‌ മിൽഖാ ഭാഗിലാണ്.

Related posts