നാഗവല്ലിയെ മറന്നിട്ട് വേണ്ടയോ ഓർക്കാൻ, ഓർമ്മകൾ പങ്കുവെച്ച് ശോഭന

Shobana-Actress.

ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ത്രില്ലർ ചിത്രമാണ് മണിച്ചിത്രത്താഴ്.മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്റിലീസ് ചെയ്തു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിലെ പാട്ടും രംഗങ്ങളും എന്തിനേറെ പറയുന്നു, ഡയലോഗുകൾ പോലും ഇന്നും ഓരോ മലയാളിക്കും കാണാപ്പാഠം ആണ്.

Shobana.new
Shobana.new

ശോഭന എന്ന നടി ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ മണിച്ചിത്രത്താഴ് സിനിമ പിറകില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ ഇപ്പോളും പറയുന്നു. ഡിസംബര്‍ 23ന് ചിത്രം പുറത്തിറങ്ങിയിട്ട്  27 വര്‍ഷം തികയുകയാണ്. 27 വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയുകയാണ് ചിത്രത്തിലെ നായിക ശോഭന. സോഷ്യല്‍ മീഡിയയിലൂടെയാണ് ശോഭന മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ചത്.‘മണിച്ചിത്രത്താഴ്’ എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27ാം പിറന്നാള്‍ ആണ് നാളെ.

Shobana...
Shobana…

ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്രനിര്‍മ്മാണകലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.എന്റെ ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു, ഇന്നും അതെ. നാഗവല്ലിയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം. സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു.’എന്നുമായിരുന്നു  ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 1993 ഡിസംബര്‍ 23നാണ് ‘മണിച്ചിത്രത്താഴ്’ തിയേറ്ററുകളിലെത്തിയത്. നിരവധി പേരാണ് താരത്തിന്റെ ഈ പോസ്റ്റിനു കമെന്റുകളുമായി ഏത്തിയത്.

Related posts