നമുക്ക് ചുറ്റുമുള്ള സാഹചര്യങ്ങളെ നമുക്ക് പൂർണ്ണമായി നിയന്ത്രിക്കാനാവില്ലെങ്കിലും, അതിനെ എങ്ങനെ അനുഭവിക്കണമെന്നും അതിനോടെങ്ങനെ പ്രതികരിക്കണമെന്നും നിശ്ചയിക്കാനുള്ള അധികാരം നമുക്കുണ്ട്.കേതുദശയില്‍ നല്ലതെന്ന് പറയാന്‍ ഒന്നും കാണില്ല. ജാതകത്തില്‍ കേതു ദുര്‍ബ്ബലനാണെങ്കില്‍ ഏകാഗ്രതയും ആത്മവിശ്വാസവും നഷ്ടമാവും. കേതുദശ പൊതുവെ പ്രയാസകരമാണ്. കലഹം, സമ്പത്തും കീര്‍ത്തിയും ക്ഷയിക്കുക, രോഗം, അലച്ചില്‍ മനോദുരിതം തുടങ്ങിയവയെല്ലാം കേതുദശയുടെ ഭാഗമാണ്. അഗ്‌നിവിഷആയുധ ഭയം, സ്ത്രീകളാല്‍ അപകീര്‍ത്തി എന്നിവയും കേതുദശാഫലങ്ങളാണ്. ജാതകത്തില്‍ കേതു ശുഭസ്ഥാനത്താണെങ്കില്‍ നല്ലഫലങ്ങള്‍ പ്രതീക്ഷിക്കാമെന്നേയുള്ളൂ. ഇടയ്ക്ക് ദോഷ ഫലങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
ജാതവശാല്‍ കേതു ദശ, കേതു അപഹാരം നടക്കുന്നവര്‍ ഈ മന്ത്രം ചൊല്ലുക.
ഓം ധൂമ്രാന്‍ ദ്വിബാഹുര്‍ ഗദിനോ
വികൃതാസ്യാന്‍ ശതാത്മികാന്‍
ഗൃദ്ധ്രാ സനഗതാന്‍ കേതൂന്‍
വരദാന്‍ ബ്രഹ്മണഃ സുതാന്‍
ഓം യേ ബ്രഹ്മപുത്രാ ബ്രഹ്മസമാനവക്ത്രാ
ബ്രഹ്മോത്ഭവാ ബ്രഹ്മസമാഃ കുമാരാഃ
ബ്രഹ്മോത്തമാവരദാ ജാമദഗ്‌ന്യാഃ
കേതൂന്‍ സദാ ശരണം പ്രപദ്യേ
ഓം കേതുമൂര്‍ത്തയേ നമഃ
ഈ മന്ത്രം ദിവസവും പ്രഭാതവേളയിലും സന്ധ്യാസമയത്തും ഒരു തവണ ചൊല്ലുക. ഓം കേതുവേ നമഃ എന്ന മന്ത്രം പ്രഭാതത്തിലോ, സന്ധ്യാസമയത്തോ 108 തവണ ജപിക്കുക.. സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശ്ശനം നടത്തുക. കേതു ദോഷങ്ങള്‍ നീങ്ങും. ഇതിനുപുറമേ
കേതു പ്രീതിക്കായി കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതും തെച്ചി, ചെമ്ബരത്തി തുടങ്ങിയ ചുവന്ന പുഷ്പങ്ങളും നീല ശംഖുപുഷ്പം, നീലച്ചെമ്ബരത്തി തുടങ്ങിയ നീല പുഷ്പങ്ങള്‍ ചൂടുന്നതും നല്ലതാണെന്നും ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു. വൈഡ്യൂര്യം ധരിക്കുന്നത് കേതു പ്രീതിക്കും കേതുവിനെ ശക്തിപ്പെടുത്താനും ഉത്തമമാണ്.