BY AISWARYA
ഈയിടെ ടിനിടോം വാര്‍ത്തകളില്‍ നിറഞ്ഞത്, മൂന്നുമാസമായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാളെ പത്തുമിനിറ്റ് കൊണ്ട് പോലീസ് പിടിച്ച സംഭവത്തിലായിരുന്നു. ഷിയാസ് എന്ന ആളാണ് തന്നെ ശല്യം ചെയ്‌തെന്ന് ടിനിടോം വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇതോടെ നടനും മോഡലുമായ ഷിയാസ് കരീം ആണെന്നതരത്തിലും വ്യാജപ്രചാരണങ്ങളുണ്ടായി. ഇതില്‍ വ്യക്തത വരുത്തുകയാണ് ഇപ്പോള്‍ ടിനിടോം.
‘എന്നെ ഫോണില്‍ വിളിച്ച് ഒരാള് ചീത്ത പറഞ്ഞു എന്ന് പറഞ്ഞത് ഷിയാസ് എന്ന ഒരാളുടെ പേരാണ് പറഞ്ഞത്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എന്റെ സഹോദരനാണ്. ആരും തെറ്റിദ്ധരിക്കരുത്. ഷിയാസ് കരീം മോഡലായിട്ടുള്ള സ്റ്റാര്‍ മാജിക്കിലെ എന്റെ സഹോദരനാണ്” എന്നാണ് നടന്‍ പറയുന്നത്.
https://www.facebook.com/watch/?v=645237833250866
ഷിയാസ് കരീമും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘അത് ഞാന്‍ അല്ല നിങ്ങള്‍ക്ക് ആള്‍ മാറി എന്നാണ് തോന്നുന്നത്’ എന്ന് കുറിച്ചുക്കൊണ്ടാണ് ടിനി ടോമിന്റെ വിശദീകരണ വീഡിയോ ഷിയാസ് പങ്കുവെച്ചത്. അതേസമയം, മാനസിക പ്രശ്നമുള്ള ചെറിയ പയ്യന്‍ ആയതിനാല്‍ കേസ് പിന്‍വലിച്ചതായും ടിനി ടോം വ്യക്തമാക്കിയിരുന്നു.