അഭിനേതാവും കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനുമാണ് ടിനി ടോം. മലയാള സിനിമയിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ.
കൈകാര്യം ചെയ്തിരുന്നു. പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി. ഇന്ത്യൻ റുപ്പീ ബ്യുട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാള സിനിമാ രംഗത്തെ ലഹരി മരുന്നു ഉപയോഗത്തെക്കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. മയക്കു മരുന്ന് അമിതമായതോടെ ചില താരങ്ങളുടെ പല്ല് വരെ പൊടിഞ്ഞുവെന്നാണ് അന്ന് ടിനി ടോം പറഞ്ഞത്. ഇത് പിന്നീട് വൻ പ്രശ്നങ്ങൾക്ക് തുടക്കമിടുകയായിരുന്നു. ഇപ്പോൾ ലഹരി വിരുദ്ധ സന്ദേശത്തിന്റെ പേരിലുണ്ടായ വിമർശനത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ടിനി ടോം. മക്കൾ നന്നായി വരാനാണല്ലോ എതൊരു അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. ആരും ലഹരിയിൽ വീഴരുത്. ലഹരി വിരുദ്ധ സന്ദേശം നൽകിയതിന്റെ പേരിൽ ചെറിയൊരു വിഭാഗം മാത്രമാണ് വിമർശിച്ചത്.
സത്യത്തിനും നന്മയ്ക്കും മാത്രമേ അവസാന വിജയമുണ്ടാകൂ എന്ന് എല്ലാവരും കാണിച്ചു തന്നിട്ടുണ്ട്’- ടിനി ടോം പറഞ്ഞു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കാലടി ശ്രീ ശാരദ വിദ്യാലയം സംഘടിപ്പിച്ച പരിപടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് ഉപയോഗിച്ചതിനാൽ ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു ടിനി ടോം നേരത്തെ ഉന്നയിച്ചത്. തന്റെ മകന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചെന്നുമാണ് ടിനി ടോം അഭിമുഖത്തിൽ പറഞ്ഞത്.