സംവിധായകൻ രാജീവ് രവി നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന തുറമുഖം എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ്.
ചിത്രം ഒരുങ്ങുന്നത് കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ്. തുറമുഖം കടലും കരയും മനുഷ്യരും ചേരുന്ന മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ്. രാജീവ് രവി കമ്മട്ടിപ്പാടം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മേളയിലെ മത്സര വിഭാഗത്തിൽ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തൊഴിലാളികളുടെ ജീവിതം പറയുന്ന സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. നിവിൻ പോളിയാണ് ചിത്രത്തിൻ്റെ പോസ്റ്റർ ദേശീയ തൊഴിലാളി ദിനമായ ഇന്ന് പുലർച്ചെ 12 മണിക്ക് പങ്കുവെച്ചത്. ഈ പോസ്റ്ററിലുള്ളത് നിവിൻ പോളി, ജോജു ജോർജ്ജ്, പൂർണിമ ഇന്ദ്രജിത്ത്, അർജ്ജുൻ അശോകൻ, ഇന്ദ്രജിത്ത്, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ്. ഒരുപാട് സിനിമാപ്രേമികളും താരങ്ങളുമൊക്കെ ഈ പോസ്റ്റർ പങ്കുവെക്കുന്നുണ്ട്.
വായടക്കപ്പെട്ടോരുടെ വാക്കാണു കലാപം, മെയ്ദിനാഭിവാദ്യങ്ങൾ എന്ന ക്യാപ്‌ഷനോടുകൂടിയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. സിനിമയുടെ കഥ ഇടത് രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന തൊഴിലാളികളെ ആസ്പദമാക്കിയുള്ളതാണ് എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രം മെയ് 13 ആണ് റിലീസ് ചെയ്യുക. ഇതോടെ നാളുകളായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് ഗോപന്‍ ചിദംബരമാണ്. എഡിറ്റര്‍ ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ് എന്നിവരാണ്. തുറമുഖം, തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. അതേസമയം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് രാജീവ് രവിയുടെ പുതിയ ചിത്രമായ കുറ്റവും ശിക്ഷയും. ഈ ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിച്ചത് രാജസ്ഥാനില്‍ വച്ചായിരുന്നു. ചിത്രത്തിൽ നായകനായി എത്തുന്നത് ആസിഫ് അലിയാണ്.