രാജീവ് രവി സംവിധാനം നിർവഹിച്ച് നിവിൻ പോളി നായകനാകുന്ന ചിത്രമാണ് തുറമുഖം. ഈ ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് 11 മണിക്കാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത് ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആർ ആചാരി എന്നിവരാണ്.
ചിത്രത്തിന്റെ പ്രധാന പ്രമേയം 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കുന്നതിനായി അവിടുത്തെ തൊഴിലാളികൾ ചെയ്ത സമരവുമാണ്. ചിത്രം ഒരുക്കിയിരിക്കുന്നത് 1950 കളിലെ പശ്ചാത്തലത്തിലാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഗോപൻ ചിതമ്പരനാണ്.